കൊച്ചി: കൊവിഡ് ചികിത്സയ്ക്ക് അമിത തുക ഈടാക്കിയ സംഭവത്തില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിക്കെതിരെ ഹൈക്കോടതി നടപടി. ആലുവയിലെ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രിക്കെതിരെയാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. ഐ.എം.എ സംഘത്തോട് ആശുപത്രി സന്ദര്‍ശിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ആശുപത്രിക്കെതിരെ അന്വേഷണത്തിന് ജില്ലാകളക്ടറും ഉത്തരവിട്ടിട്ടുണ്ട്.
തൃശൂര്‍ സ്വദേശിയായ രോഗിയില്‍ നിന്നും പി.പി.ഇ കിറ്റിന് അഞ്ച് ദിവസത്തേക്ക് 37352 രൂപയാണ് ആശുപത്രി ഈടാക്കിയത്. പത്ത് ദിവസം ആശുപത്രിയില്‍ കിടന്ന രോഗിയില്‍ നിന്നും ദിനം പ്രതി 44000 രൂപയാണ് ബില്ല് ഇനത്തില്‍ ഈടാക്കിയിരിക്കുന്നത്.
ബില്ല് സഹിതമായിരുന്നു ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. ഡി.എം.ഒക്കും പരാതി നല്‍കിയിരിക്കുന്നു.
Discussion about this post