ചെന്നൈ: നടന് മന്‍സൂര്‍ അലിഖാനെ വൃക്കസംബന്ധമായ പ്രശ്നത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച താരത്തിന് അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വരുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന്റെ നില ഗുരുതരമായത്.
ദിവസങ്ങൾക്ക് മുമ്പ് കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട മന്‍സൂറിന്റെ പ്രസ്താവന വിവാദമാകുകയും അദ്ദേഹത്തിനെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു. നടന് വിവേകിന്റെ മരണത്തെ തുടര്‍ന്നായിരുന്നു പ്രസ്താവന. വാക്സിനെടുത്തതാണ് വിവേകിന്റെ മരണത്തിന് കാരണമെന്നായിരുന്നു മന്‍സൂര്‍ അലിഖാന്റെ ആരോപണം.
സംഭവത്തില്‍ മന്‍സൂര്‍ അലി ഖാന് മദ്രാസ് ഹൈക്കോടതി രണ്ട് ലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തു. കോവിഷീല്‍ഡ് വാക്സിന് വാങ്ങാനായി രണ്ട് ലക്ഷം രൂപ തമിഴ്നാട് ആരോഗ്യവകുപ്പില്‍ അടയ്ക്കാനാണ് ഉത്തരവിട്ടത്.
Discussion about this post