മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലി കൊവിഡ് വാക്സിന് സ്വീകരിച്ചു. ആദ്യ ഡോസ് വാക്സിന് സ്വീകരിക്കുന്ന ചിത്രം കോഹ്ലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. എല്ലാവരും എത്രയും പെട്ടെന്ന് വാക്സിന് സ്വീകരിച്ച് സുരക്ഷിതരാകണമെന്ന് കോഹ്ലി പറഞ്ഞു.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും തുടര്‍ന്നുള്ള ഇംഗ്ലണ്ട് പര്യടനത്തിനും പുറപ്പെടും മുന്‍പാണ് കോഹ്ലി വാക്സിന് സ്വീകരിച്ചിരിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനായി ഇംഗ്ലണ്ടിലേയ്ക്ക് പോകും മുന്‍പ് ഇന്ത്യന്‍ താരങ്ങള്‍ കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് എടുക്കണമെന്ന് കഴിഞ്ഞ ദിവസം ബിസിസിഐ നിര്‍ദ്ദേശം നല്‍കിയിരുന്നു. കൊവിഷീല്‍ഡ് വാക്സിന് എടുക്കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ജൂണ്‍ പകുതിയോടെയാണ് ടീം ഇന്ത്യ ഇംഗ്ലണ്ടിലേക്ക് തിരിക്കുക.
Discussion about this post