ബംഗളൂരു:ബംഗളൂരുവില്‍ നടക്കുന്ന ലത്തീന്‍ കത്തോലിക്ക സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള രണ്ട് വത്തിക്കാന്‍ പ്രതിനിധികള്‍ക്കാണ് കേന്ദ്ര വിദേശ കാര്യ മന്ത്രാലയം വിസ നിഷേധിച്ചത്. ചില സാങ്കേതിക കാരണങ്ങളാല്‍ വിസ നല്കാന് കഴിയില്ലെന്ന് മന്ത്രാലയം പ്രതിനിധികളെ അറിയിച്ചതായി സഭ വൃത്തങ്ങള്‍ അറിയിച്ചു.
ലത്തീന്‍ കത്തോലിക്ക മെത്രാന്മാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ മാസങ്ങള്‍ക്ക് മുന്‍പെ ആഫ്രിക്ക, യൂറോപ് പൗരത്വമുള്ള വത്തിക്കാന്‍ പ്രതിനിധികള്‍ അപേക്ഷ നല്‍കിയിരുന്നു. വത്തിക്കാനില്‍ കാമ്പിനറ്റ് പദവിയുള്ള രണ്ട് ആര്‍ച്ച് ബിഷപ്പ്മാരാണ് ഇവര്‍.ഇന്ത്യയിലേക്ക് തിരിക്കുന്നതിന് തൊട്ട് മുന്‍പ് ഇരുവര്‍ക്കും വിസ നല്‍കാനാവില്ലെന്ന് മന്ത്രാലയം അറിയിക്കുകയായിരുന്നുവെന്ന് കെസിബിസി ഡപ്യൂട്ടി ഡയറക്ടര്‍ സ്റ്റീഫന്‍ ആലത്തറ അറിയിച്ചു.
കൃസ്ത്യന്‍ പ്രതിനിധികള്‍ക്ക് വിസ നിഷേധിച്ചത് ഗൗരവത്തോടെ കാണുന്നുവെന്നും ഇക്കാര്യത്തില്‍ ഏറെ ആശങ്കയുണ്ടെന്നും സഭ വൃത്തങ്ങള്‍ അറിയിച്ചു.
Discussion about this post