കിഴക്കമ്പലം: കുടുംബാംഗങ്ങള്‍ക്ക് കൊവിഡ് ബാധിക്കാതിരിക്കാന്‍ വീടിനു സമീപത്തെ തൊഴുത്തില്‍ കഴിയേണ്ടിവന്ന യുവാവ് മരിച്ചു. കിഴക്കമ്പലം മലയിടംതുരുത്ത് ഒന്നാം വാര്‍ഡില്‍ മാന്താട്ടില്‍ എം എന്‍ ശശിയാണ് (സാബു-38) മരിച്ചത്.
ഇവിടെ കഴിയുന്നതിനിടെ ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായി. മേഖലയിലെ രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകര്‍ ഇടപെട്ട് ഇദ്ദേഹത്തെ അമൃത ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. വാര്‍ഡുതല ജാഗ്രതാസമിതിയുടെ നേതൃത്വത്തില്‍ സംസ്കാരം നടത്തി.
കാളിക്കുട്ടിയാണ് അമ്മ. ഭാര്യ: സിജ. മകന്: രണ്ടരവയസ്സുള്ള സായൂജ്.
Discussion about this post