പത്തനംതിട്ട : കനറാ ബാങ്ക് പത്തനംതിട്ട ശാഖയിൽ 8.13 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തി. ബാങ്ക് ജീവനക്കാരനായ കൊല്ലം സ്വദേശി വിജിഷ് വർഗീസ് വിവിധ ഇടപാടുകളിലൂടെ സ്ഥിര നിക്ഷേപകരുടെ പണവുമായി മുങ്ങിയെന്നാണ് അധികൃതരുടെ വിശദീകരണം.
വിവിധ സമയങ്ങളിലായി പണം നഷ്ടമായതിനെ തുടർന്നു ബാങ്ക് നടത്തിയ ഓഡിറ്റിലാണ് കോടികൾ നഷ്ടമായതായി കണ്ടെത്തിയത്. പണം പിൻവലിക്കാത്ത ദീർഘകാല നിക്ഷേപ അക്കൗണ്ടുകളിൽ നിന്നാണ് വിജീഷ് വർഗീസ് പണം തട്ടിയെടുത്തത്.
ഉയർന്ന ഉദ്യോഗസ്ഥരുടെ കംപ്യൂട്ടറുകൾ ഇതിനായി ദുരുപയോഗം ചെയ്തു. സംഭവത്തിൽ മാനേജർ അടക്കം 5 ഉദ്യോഗസ്ഥരെ സസ്പെൻഡു ചെയ്തു. വിജീഷിനു വേണ്ടി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
Discussion about this post