ലോക നഴ്സസ് ദിനത്തിൽ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യക്ക് ആദരാഞ്ജലി അർപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പിന്നീട് ആ പോസ്റ്റ് നീക്കം ചെയ്ത് പുതിയ പോസ്റ്റിട്ടു. ജിഹാദി ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയെ പരാമർശിക്കാതെയാണ് പുതിയ പോസ്റ്റ്. മുഖ്യമന്ത്രിയുടെ ഈ നടപടിക്കെതിരെ സോഷ്യൽമീഡിയയിൽ പ്രതിഷേധം ശക്തമാകുകയാണ്. ലോകനഴ്സസ് ദിനത്തിൽ ആശംസ അറിയിച്ച മുഖ്യമന്ത്രി നഴ്സായിരുന്ന സൗമ്യയെക്കുറിച്ച് പരാമർശിക്കാതിരുന്നതെന്തെന്ന് സോഷ്യൽമീഡിയ ചോദിക്കുന്നു.
”ഇസ്രായേല്‍ – പലസ്തീന്‍ സംഘര്‍ഷത്തില്‍ അവിടെ നഴ്‌സ് ആയി ജോലി ചെയ്തിരുന്ന ഇടുക്കി കീരിത്തോട് സ്വദേശിയായ സൌമ്യ മരണപ്പെട്ട വാര്‍ത്ത നാടിനെയാകെ ദു:ഖത്തിലാഴ്ത്തിയ സന്ദര്‍ഭം കുടെയാണിത്. സൌമ്യയുടെ കുടുംബത്തിന്‍റ്റേയും സുഹൃത്തുക്കളുടേയും ദു:ഖത്തില്‍ പങ്കു ചേരുകയാണ്. അവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.” ഇങ്ങനെയായിരുന്നു പോസ്റ്റിൽ മുഖ്യമന്ത്രി ചേർത്തിരുന്നത്.
”കുറച്ചുനേരം മുമ്പ് ഇതേ കാര്യങ്ങൾ ഉള്ള മറ്റൊരു പോസ്റ്റിൽ പാലസ്തീൻ തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി യുവതിക്ക് ആദരാഞ്ജലികൾ എന്നുപറഞ്ഞ് കുറച്ചു പാരഗ്രാഫ് ഉണ്ടായിരുന്നു… ഇപ്പോൾ അത് കാണുന്നില്ല… എന്തുകൊണ്ടാണ് മുഖ്യമന്ത്രി അത് ഡിലീറ്റ് ചെയ്ത് കളഞ്ഞത്?” സോഷ്യൽ മീഡിയയിൽ ഉയരുന്ന ഒരു ചോദ്യം ഇതാണ്.
”പാലസ്തീൻ തീവ്രവാദികൾ കൊലപ്പെടുത്തിയ മലയാളി സഹോദരിക്ക് ആദരാഞ്ജലി അർപ്പിക്കാൻ പോലും കേരളം ഭരിക്കുന്ന സിപിഎം മന്ത്രിമാർക്കും നേതാക്കൾക്കും കഴിയുന്നില്ല.ഈ നാടിന്റെ പോക്ക് എങ്ങോട്ടാണെന്ന് സിപിഎമ്മിന് വോട്ട് ചെയ്ത ഓരോ ഹിന്ദുവും ക്രിസ്ത്യാനിയും ചിന്തിക്കുക” ഒരു ഉപഭോക്താവ് പറയുന്നു.
”ഒരു മലയാളിയെ പാലസ്തീനിലെ ഹമാസ് തീവ്രവാദികൾ കൊലപ്പെടുത്തിയിട്ട് മുഖ്യമന്ത്രി ഒന്നും പ്രതികരിക്കുന്നത് കണ്ടില്ലല്ലോ.അവരും ഒരു നഴ്സാണ്” മറ്റൊരു ഉപഭോക്താവ് പറയുന്നു.
”ഇസ്രായേലിൽ പാലസ്തീൻ മതതീവ്രവാദികളുടെ ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ ഒരു പെൺകുട്ടിയ്ക്ക് ആദരം അർപ്പിക്കാൻ പോലും കഴിയാത്തത് … പാർട്ടി യിലെ ഹമാസ് തീവ്രവാദികളെ ഭയന്ന് ആണോ അതോ പാർട്ടിക്ക് പുറത്തുള്ള തീവവാദികളെ ഭയന്നോ…” ഒരു ഉപഭോക്താവ് ചോദിക്കുന്നു.
സോഷ്യൽമീഡിയയിൽ പ്രതിഷേധം ശക്തമാകുകയാണ്.
Discussion about this post