ഇടുക്കി : ഇസ്രായേലില്‍ തീവ്രവാദികളുടെ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബത്തെ തിരിഞ്ഞു നോക്കുകയോ, ധനസഹായം പ്രഖ്യാപിക്കാനോ പിണറായി സര്‍ക്കാര്‍ തയ്യാറാകാത്തതിനെതിരെ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജ് രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയത്. സൗമ്യയുടെ കുടുംബത്തിനെ സഹായിക്കാന്‍ എല്ലാവരും ഒത്തൊരുമിക്കണമെന്നും പി സി ജോര്‍ജ് പോസ്റ്റില്‍ ആവശ്യപ്പെട്ടു.
സൗമ്യയുടെ ഭര്‍ത്താവ് സന്തോഷിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത പി സി ജോര്‍ജ്, സൗമ്യയുടെ കുടുംബത്തിന് അയക്കുന്ന ഓരോ രൂപയും ഭരണകൂടത്തിന്റെ നീതി നിഷേധത്തിനെതിരെയുള്ള പ്രതിക്ഷേധമാവട്ടെയെന്ന് തന്റെ പോസ്റ്റില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം കാണാം :
നമ്മുടെ ഈ കൊച്ചു കേരളത്തില്‍ എന്ത് തരം പ്രതിസന്ധിയുണ്ടായാലും കൈത്താങ്ങാവുന്ന ഒരു കൂട്ടം മനുഷ്യര്‍ ഈ ലോകത്തുണ്ട് .
‘ജീവിതം കരുപിടിപ്പിക്കുവാന് കടല്‍ കടന്നു പോയി ജോലിയെടുക്കുന്ന പ്രവാസികള്‍ ‘
നമ്മുടെ നാടിന്റെ നട്ടെല്ല് ഇവര്‍ പ്രവാസികളാണ് .
അവരിലൊരാള്‍ , ഒരു മാലാഖ കുട്ടി ഇസ്രായേലില്‍ വെച്ചുണ്ടായ തീവ്രവാദ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടും , തിരിഞ്ഞു നോക്കുകയോ , ധനസഹായം പ്രഖ്യാപിക്കാനോ ഭരണകൂടം തയ്യാറാവാത്ത സാഹചര്യത്തില്‍ ആ കുടുംബത്തിന് ഒരു കൈതാങ്ങാവാന്‍ നമ്മള്ക്കൊരുരുത്തര്ക്കും കൈകോര്‍ക്കാം .
നിങ്ങള്‍ ഓരോരുത്തര്‍ക്കും ആവുന്ന സഹായം ആ കുടുംബത്തിന് നല്കുവാന് ശ്രമിക്കുക .
സൗമ്യയുടെ ഭര്‍ത്താവു സന്തോഷിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു
Name : santhosh
Account Number :13300100120418
IFSC Code : FDRL0001330
Branch : Karimpan, Idukki
നിങ്ങള്‍ സൗമ്യയുടെ കുടുംബത്തിന് അയക്കുന്ന ഓരോ രൂപയും ഭരണകൂടത്തിന്റെ നീതി നിഷേധത്തിനെതിരെയുള്ള പ്രതിക്ഷേധമാവട്ടെ .
#justiceforsoumya
#helpforsoumya
പി സി ജോര്‍ജ്
Discussion about this post