61-ാം ജന്മദിനം ആഘോഷിക്കുന്ന മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ജന്മദിനം ആശംസിച്ച് രംഗത്തെത്തിയത്.
ഫേസ്ബുക്ക് പോസ്റ്റ്:
അഭിനയ ചക്രവർത്തിക്ക് അഭിവാദനങ്ങൾ !
ലാലേട്ടൻ. ഇന്ന് ജനഹൃദയങ്ങളിൽ ഉജ്വലവികാരാവേശമായി ജ്വലിച്ച് പടരുമ്പോൾ ആസ്വാദകലോകം രണ്ട് കയ്യുമുയർത്തി അഭിനന്ദനങ്ങളും അഭിവാദ്യങ്ങളുമായി ജന്മദിനാശംസകൾ നേരുന്നു. ജന മനസിൽ ചിന്തിക്കാനും രസിക്കാനും ഒട്ടേറെ മികവുറ്റ കഥാപാത്രങ്ങളെ സന്നിവേശിപ്പിച്ച് വലിയൊരു സാമൂഹിക പരിവർത്തനത്തിന് വഴിയൊരുക്കി.
അഭിനയ പാടവത്തിലൂടെ വിസ്മയം തീർത്ത ആ സർഗ്ഗ പ്രതിഭയ്ക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു.
https://www.facebook.com/kummanam.rajasekharan/posts/3798924686883957?__cft__[0]=AZV9Bbk1G-gtq4XjKGoW7obmBYJ0mDIqcc1fX0XJr06TZ1QDmy2d3h8KNADfkvVfTTSXvSEC8Xs4nokqTO5zVw2Uqsw7CgxyCicS2WrRgmLMx0jz-T6Fi1SoEK54wLedANtWwqVlaYOdo5v7sTCvt_05ywdEeF9s7k580PfvhLmquWzXUImvnwLoasljGZema30&__tn__=%2CO%2CP-R
Discussion about this post