മുംബൈ: ടൗട്ടെ ചുഴലിക്കൊടുങ്കാറ്റിനെത്തുടര്ന്നു അറബിക്കടലിലുണ്ടായ ബാര്‍ജ് അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം 5 ആയി. തൃശൂര്‍ സ്വദേശി അര്‍ജുനും ശക്തികുളങ്ങര സ്വദേശി എഡ്വിനും ആണ് മരിച്ചത്.
ടൗട്ടെയെത്തുടര്‍ന്ന് അപകടത്തില്‍പ്പെട്ട പി 305 നമ്പര്‍ ബാര്‍ജ് തിങ്കളാഴ്ചയോടെയാണ് പൂര്‍ണമായും മുങ്ങിയത്. ബാര്‍ജിലുണ്ടായിരുന്നവരില്‍ 37 പേരുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. 38 പേരെ കാണാതായതായും രക്ഷാപ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചിരുന്നു.
മുംബൈയില്‍നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ ഹീര ഓയില്‍ ഫീല്‍ഡിനു സമീപം കാറ്റിനെത്തുടര്‍ന്നാണ് ബാര്‍ജ് അപകടത്തില്‍പ്പെട്ടത്.
Discussion about this post