കോവിഡ് പ്രതിരോധനത്തിന് സംസ്ഥാനത്തെ വിവിധ ആശുപത്രികളിലേക്ക് ഒന്നരക്കോടി രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ നല്കിയ നടന് മോഹന്‍ലാലിന് നന്ദിയറിയിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. തന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് മോഹന്‍ലാല്‍ ഓക്സിജന്‍ കിടക്കകള്‍, വെന്റിലേറ്റര്‍, ഐ.സി.യു കിടക്കകള്‍, എക്സ-റേ മെഷീനുകള്‍ എന്നിവ വിവിധ ആശുപത്രികളിലേക്കായി നല്‍കിയത്.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി നന്ദി അറിയിച്ച് രംഗത്തെത്തിയത്.
വീണ ജോർജ്ജിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
കോവിഡ് പ്രതിരോധത്തിന് കേരളത്തിലെ ആശുപത്രികളിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ നല്കിയ മലയാളത്തിന്റെ പ്രിയ നടന് ശ്രീ. മോഹന്‍ലാലിന് ഹൃദയം നിറഞ്ഞ നന്ദി. പിറന്നാള്‍ ദിനത്തില്‍ ഒന്നരക്കോടി രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങളാണ് ശ്രീ മോഹൻലാൽ തന്നത്.
ഓക്സിജന്‍ കിടക്കകള്‍, വെന്റിലേറ്റര്‍, ഐ.സി.യു കിടക്കകള്‍, എക്സ-റേ മെഷീനുകള്‍ എന്നിവയുള്‍പ്പെടെയാണ് സംഭവനയായി ലഭിച്ചിരിക്കുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളിലേക്ക് ആവശ്യമായ ഓക്സിജന്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുള്ള സഹായവും നല്‍കിയിട്ടുണ്ട്.
ഇന്ന് രാവിലെ ഫോണില്‍ വിളിച്ച് ആരോഗ്യമന്ത്രിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തതിൽ ശ്രീ മോഹൻലാൽ ആശംസകൾ അറിയിച്ചു . കോവിഡ് പ്രതിരോധത്തിന് ഉൾപ്പടെ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്. മഹാമാരിയെ നേരിടുന്ന ഘട്ടത്തില്‍ അദ്ദേഹം നല്കിയ പിന്തുണയ്ക്ക് നന്ദി പറയുന്നു.
https://www.facebook.com/veenageorgeofficial/posts/3983747815053784
Discussion about this post