മലപ്പുറം: കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ മലപ്പുറത്ത് നാളെ സമ്പൂര്‍ണ്ണ അടച്ചിടല്‍. നാളെ അടിയന്തര മെഡിക്കല്‍ സര്‍വീസുകള്‍ക്ക് മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളു. കോവിഡ് അതിരൂക്ഷ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ കളക്ടറുടെ ഉത്തരവ്.
ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവിലുള്ള മലപ്പുറം ജില്ലയില്‍ നാളെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും തുറക്കില്ലെന്ന് ജില്ലാ കളക്ടര്‍ ബി ഗോപാലകൃഷ്ണന് വ്യക്തമാക്കി. മലപ്പുറത്ത് ഇന്നലെ 3499 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
തുടര്‍ച്ചായി രോഗികളുടെ എണ്ണം ഉയരുന്ന സാചര്യത്തില്‍ സംസ്ഥാനത്ത് മലപ്പുറത്ത് മാത്രം ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്പ്പിടുത്തിയിട്ടുണ്ട്. മലപ്പുറത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കാനും ഗ്രാമ പ്രദേശങ്ങളില്‍ നാളെ മുതല്‍ വ്യാപക പരിശോധന നടത്താനുമാണ് പോലീസിന്റെ തീരുമാനം. ജനങ്ങള്‍ സഹകരിക്കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു.
Discussion about this post