മലപ്പുറം: സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലനില്‍ക്കുന്ന മലപ്പുറത്തേക്ക് മെഡിസിന് കൊണ്ട് വരുന്ന വാഹനങ്ങളില്‍ കോടികളുടെ മയക്കുമരുന്ന് കടത്ത്. സിന്തറ്റിക് ഡ്രഗ് (എം. ഡി. എം. എ,) ഹാഷിഷ് ഓയില്‍, കഞ്ചാവ് , തമിഴ്നാട് മദ്യം എന്നിവയാണ് പിടികൂടിയത്. മലപ്പുറത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് കോടികള്‍ വിലവരുന്ന വന്‍ മയക്കുമരുന്നുകള്‍ പിടികൂടിയത്.
ലോക്ക് ഡൗണിനിലും ജില്ലയില്‍ വിദ്യാര്‍ത്ഥികള്‍ക്കും മറ്റും മയക്കുമരുന്ന് വിതരണം നടത്തുന്നുണ്ടെന്നു മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ താനൂര്‍ ഡി വൈ എസ് പി.എം, ഐ ഷാജിയുടെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ സ്ക്വാഡ് നടത്തിയ ഓപ്പറേഷനിലാണ് ഒരു കോടിയോളം രൂപ വിലമതിക്കുന്ന സിന്തറ്റിക് ഡ്രഗ് (എം. ഡി. എം. എ,) ഹാഷിഷ് ഓയില്‍, കഞ്ചാവ് , തമിഴ്നാട് മദ്യം എന്നിവ പിടികൂടിയത്.
കോഴിച്ചേന പരേട് മുഹമ്മ ഷെബീബ് (25), വൈരംങ്കോട് കാക്കന് കുഴിമുബാരീസ് (26), വാളക്കുളം കോഴിക്കല്‍ റെമീസ് സുഹസാദ് (24), കോഴി ചേന വലിയ പറമ്പില്‍ മുഹമ്മദ് ഇസ്ഹാഖ്(25), കോഴിച്ചേന കൈത കാട്ടില്‍ അഹമ്മദ് സാലീം (21), വളവന്നൂര്‍ വാരണ കൂര്‍മത്ത് സൈഫുദ്ധീന്‍ (25), തെക്കന്‍ കുറ്റൂര്‍ മെ പറമ്പത്ത് രഞ്ജിത്ത് (21) അല്ലൂര്‍ പുതുക്കുടി റിയാസ് (40) എന്നിവരടങ്ങുന്ന വന്‍ മയക്കുമരുന്ന് വിതരണ സംഘത്തെയാണ് പിടികൂടിയത്.
Discussion about this post