കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാന താവളത്തില്‍ നിന്നും ദോഹയിലേക്ക് യാത്ര പോകാനെത്തിയ യാത്രക്കാരന്റെ പാസ്പോര്‍ട്ടിലെ പേജുകള്‍ കീറി നശിപ്പിച്ച നിലയില്‍ വിമാനത്താവളം എമിഗ്രേഷന്‍ വിഭാഗം പിടികൂടി. വടകര ഓര്‍ക്കാട്ടേരി പുറമേരി സ്വദേശി കിള്ളിയത്ത് ഹൗസില്‍ സിദ്ദിഖിനെയാണ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ദിവസം വൈകുന്നേരം 3.30 ഓടെയാണ് സംഭവം. ദോഹയിലേക്ക് യാത്ര പോകാന്‍ എത്തിയതായിരുന്നു ഇയാള്‍. പാസ്പോര്‍ട്ട് പരിശോധനയില്‍ 17, 18, 19, 20 എന്നീ പേജുകള്‍ കീറിക്കളഞ്ഞ നിലയിലായിരുന്നു. എയര്‍പോര്‍ട്ട് സ്റ്റേഷന് പൊലീസ് കേസെടുത്ത് ഇയാളെ അറസ്റ്റു ചെയ്തു.
Discussion about this post