ജക്കാര്‍ത്ത: ഇന്ത്യയിലെ ഇന്‍ഡൊനീഷ്യന്‍ നയതന്ത്രപ്രതിനിധിയും മിഷന് ഇന്‍ ഇന്ത്യയുടെ ഡെപ്യൂട്ടി ചീഫുമായിരുന്ന ഫെര്‍ഡി പി കൊവിഡ് ബാധിച്ച് മരിച്ചു. ഇന്ത്യയില്‍ നിന്ന് കോവിഡ് ബാധയേറ്റ് മരണത്തിന് കീഴടങ്ങുന്ന ആദ്യ നയതന്ത്രപ്രതിനിധിയാണ് ഫെര്‍ഡി.
കോവിഡ് ബാധിതനായിരുന്ന ഫെര്‍ഡി കഴിഞ്ഞ കുറച്ച് ആഴ്ചകളായി ചികിത്സയിലായിരുന്നു. ഡല്‍ഹിയില്‍ വച്ചാണ് ഫെര്ഡിക്ക് കോവിഡ് ബാധിക്കുന്നത്.
ഡല്‍ഹിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഫെര്ഡിയെ ഏപ്രില്‍ 7-നാണ് ജക്കാര്‍ത്തയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു.
ഫെര്ഡിയുടെ മരണത്തില്‍ ഇന്‍ഡൊനീഷ്യന്‍ എംബസി അനുശോചനം രേഖപ്പെടുത്തി. ഇന്‍ഡൊനീഷ്യന്‍ മുന്സ്ഥാനപതിയായിരുന്ന സിദ്ധാര്‍ഥോ സുരോദിപുരോയും ഫെര്ഡിയുടെ മരണത്തില്‍ അനുശോചനം അറിയിച്ചിട്ടുണ്ട്.
Discussion about this post