ലക്ഷദ്വീപിനായി ‘കരയുന്ന’ നടന്മാരും സാംസ്കാരിക നായകന്മാരും കേരളത്തിലെ ചില സാഹചര്യങ്ങളെക്കുറിച്ചും പ്രതികരിക്കേണ്ടതുണ്ടെന്ന് നടൻ സന്തോഷ് പണ്ഡിറ്റ്. തന്റെ ഫേസ്ബുക്ക് പേജ് വഴി ‘പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം’ എന്ന തലക്കെട്ടോടെയാണ് അദ്ദേഹം ഈ കുറിപ്പ് പങ്കുവച്ചത്.
വിഷയത്തില്‍ ലക്ഷദ്വീപിന് അനുകൂലമായി സോഷ്യല്‍ മീഡിയ വഴി പ്രതികരിച്ച നടീനടന്മാരെ ഉദ്ദേശിച്ചുകൊണ്ട്, ‘കര്‍ഷക സമരത്തിനായി വായ തുറന്ന ചില വലിയ നടന്മാര് ഇപ്പോള്‍ ലക്ഷദ്വീപില്‍ മദ്യം നിരോധിക്കാന്‍ വേണ്ടി കരഞ്ഞു കൊണ്ട് പോസ്റ്റ് ഇടുന്നുണ്ടല്ലോ’-എന്നും തന്റെ പോസ്റ്റിലൂടെ പരിഹസിച്ചു.
നടന് പൃഥ്വിരാജ്, സലിം കുമാര്‍ സണ്ണി വെയിന്‍, സംവിധായിക ഗീതു മോഹന്‍ദാസ് തുടങ്ങിയവരാണ് ലക്ഷദ്വീപിലെ അനുകൂലിച്ചു കൊണ്ട് രംഗത്തെത്തിയത്.
സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
‘പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം
ലക്ഷദ്വീപിലെ മദ്യ നിരോധനത്തിന് വേണ്ടി കരഞ്ഞു ബഹളം വെക്കുന്ന എല്ലാവരും കേരളത്തിലും മദ്യ നിരോധനം വേണം എന്ന് ഉറക്കെ പറയുവാനുള്ള നട്ടെല്ല് കാണിക്കണം .. save Kerala (കുറെ കേരളത്തിലെ കുടുംബങ്ങള്‍ എങ്കിലും രക്ഷപ്പെടും)
കഴിഞ്ഞ തവണ കാര്‍ഷിക സമരത്തിന്റെ സമയത്തു വായ തുറന്ന ചില വലിയ നടന്മാര് ഇപ്പോള്‍ ലക്ഷദ്വീപില്‍ മദ്യം നിരോധിക്കാന്‍ വേണ്ടി കരഞ്ഞു കൊണ്ട് പോസ്റ്റ് ഇടുന്നുണ്ടല്ലോ . (2019 December ആയിരുന്നു അവരുടെ ആ കരച്ചില് . ആ സമയം വായ തുറന്ന നടന്മാരുടെ പുതിയ സിനിമ റിലീസ് ഉണ്ടായിരുന്നു.
ആ സിനിമകള്‍ക്ക് ചില വിഭാഗം ആളുകള്‍ കണ്ടു പിന്തുണ കിട്ടുവാന്‍ ആയിരുന്നു ആ കര്‍ഷക “പ്രേമം” കാണിച്ചത്.) അതിനു ശേഷം പഞ്ചാബിലെ കര്‍ഷകര്‍ ഇപ്പോഴും സമരം ചെയ്യുന്നുണ്ട് . പക്ഷെ പുതിയ സിനിമകള്‍ റിലീസ് ഇല്ലാത്തതിനാല്‍ ഒരു നടനും വീണ്ടും അവര്‍ക്കായി കരയുന്നില്ല .
ലക്ഷദ്വീപിന് വേണ്ടി കരയുന്ന നടന്മാരും സാംസ്കാരിക നായകന്മാരും കേരളത്തിനായും കരയേണ്ട വിഷയം ഉണ്ട്. ലക്ഷദ്വീപിലെന്ന പോലെ കേരളത്തിലെ സ്കൂള്‍ കുട്ടികള്‍ക്കും ഉച്ചക്ക് ചിക്കന്‍ കറി , ബിരിയാണി , വലിയ മീന്‍ പൊരിച്ചത് കേരളത്തിലും വിളമ്ബണ്ടെ ?
തീരദേശ നിയമത്തിന്‍്റെ പേരില്‍ ലക്ഷദ്വീപില്‍ മാത്രമല്ല, കേരളത്തിലും എത്രയോ കെട്ടിടങ്ങള്‍ പൊളിച്ചിട്ടുണ്ട്.
ആ പൊളിച്ച കെട്ടിടങ്ങള്‍ കേരള സര്‍ക്കാര്‍ തന്നെ വീണ്ടും കെട്ടിക്കൊടുക്കണം എന്നും പറഞ്ഞു പോസ്റ്റ് ഇടാമല്ലോ?
ലക്ഷദ്വീപിലെ പോലെ , കേരളത്തിലും പഞ്ചായത്തുകള്‍ തോറും സര്‍ക്കാര്‍ ഫാമുകള്‍ സ്ഥാപിച്ച് കേരളത്തിലും നല്ല ഗുണനിലവാരമുള്ള പാല് ലഭ്യമാക്കണം എന്നൊക്കെ പറഞ്ഞും പോസ്റ്റാം.
ഗുണ്ടാ നിയമവും യുഎപിഎ യും ലക്ഷദ്വീപില്‍ മാത്രമല്ല. കേരളത്തിലും ഉണ്ടല്ലോ . ആ നിയമങ്ങള്‍ ലക്ഷദ്വീപില്‍ മാത്രം മാറ്റിയാല്‍ മതി എന്നാണോ ഈ സാംസ്കാരിക നായകന്മാര് പറയുന്നത്?
അങ്ങനെ കേരളത്തെ ഇനിയെങ്കിലും ലക്ഷദ്വീപ് പോലൊരു “സമാധാനം നിറഞ്ഞ നാടാക്കി” മാറ്റുന്നതിനെ കുറിച്ചും നമ്മുക്ക് ചര്‍ച്ച ചെയ്യേണ്ടേ?
ലക്ഷ്വദീപില്‍ ഇത്രയും കാലമായി ഒരു കള്ളവും ഇല്ല , ചതിയും ഇല്ല എള്ളോളമില്ല പൊളി വചനം എന്ന് ചിന്തിക്കുന്നവര്‍ കേരളവും ലക്ഷദ്വീപിലെ പോലെ ആക്കുവാന് ഇവിടെയും മദ്യ നിരോധനവും , രാഷ്ട്രീയ ആക്രമണങ്ങള്‍ ഇല്ലാതാക്കുവാനും ശ്രമിക്കണം. #SaveKeralam (ലക്ഷദ്വീപ് പോലെ)
(വാല്‍കഷ്ണം . ലക്ഷദ്വീപില്‍ മദ്യം വേണ്ട… കേരളത്തില്‍ മൊത്തം ഒഴുക്കാം അതെന്താ അങ്ങനെ ?)
By Santhosh Pandit (മറയില്ലാത്ത വാക്കുകള്‍, മായമില്ലാത്ത പ്രവര്‍ത്തികള്‍ , ആയിരം സാംസ്കാരിക നായകന്മാര്ക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല).’
Discussion about this post