കൊച്ചി: എയഡഡ് സ്ക്കൂള് അധ്യാപകര്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടയണമെന്ന ഹര്‍ജികളില്‍ ഹൈക്കോടതി വിവിധ അധ്യാപക സംഘടനകള്‍ക്ക് നോട്ടിസ് അയച്ചു. നേരത്തെ സമാനമായ ഹര്‍ജികളില്‍ സംസ്ഥാന സര്‍ക്കാരിനോട് നിലപാട് അറിയിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു.
എയ്ഡഡ് സ്ക്കൂളുകളിലെ അധ്യാപകര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും കേരള വിദ്യാഭ്യാസ ചട്ടത്തിന്റെ(കെഇആര്‍) ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച് മുന്‍ ആകാശവാണി ഡയറക്ടര്‍ സിപി രാജശേഖരന് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി കോടതി പരിഗണനയിലാണ്. ഇതുള്‍പ്പടെ ഒന്നിലധികം ഹര്‍ജികള്‍ കോടതിയുടെ പഗിഗണനയില് ഉണ്ട്.
അധ്യാപകര്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കരുതെന്ന് കെഇആര്‍ അനുശാസിക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ശമ്പളം നല്കുന്ന എയ്ഡഡ് സ്ക്കൂളുകളിലെ അധ്യാപര്‍ക്ക് ഈ ചട്ടം ബാധകമാക്കിയിരുന്നില്ല. ഇത് ശരിയല്ലെന്ന് പൊതുതാല്പര്യ ഹര്‍ജി ചൂണ്ടിക്കാട്ടുന്നു. അധ്യാപകര്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും വിദ്യാര്‍ത്ഥികളില്‍ തെറ്റായ സന്ദേശം നല്‍കുമെന്നും, കെഇആറില്‍ വിവേചനം പാടില്ലെന്നും ഹര്‍ജികള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മുതിര്‍ന്ന അഭിഭാഷകന് പി വിജയകുമാര്‍ മുഖേനയാണ് സിപി രാജശേഖരന് ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി നല്‍കിയിരുന്നത്. ഹര്‍ജിയില്‍ വാദം പുരോഗമിക്കുന്നതിനിടെയാണ് വിഷയത്തില്‍ കൂടുതല്‍ ഹര്‍ജികള്‍ പരിഗണനയ്ക്ക് എത്തിയത്.
Discussion about this post