ട്വിസ്റ്റ് ഇല്ല സസ്പെന്‍സ് ഇല്ല കണ്ടിരിക്കാന്‍ ഒരു സുഖമുള്ള ചിത്രം.. അതാണ് ലൈഫ് ഓഫ് ജോസൂട്ടി…
സുഖവും ദുഖവും ഇടകലര്‍ന്ന നന്മ നിറഞ്ഞ നല്ല മുഖങ്ങള്‍ മലയാള സിനിമ മുന്‍പും ഒരു പാട് കണ്ടിട്ടുണ്ട്. എന്നാല്‍ ജിത്തു ജോസഫിന്റെ ഈ ചിത്രം എന്നിട്ടും പുതുമ മാറാത്തതാണ്..ജീവിതത്തിന്റെ നല്ല മണങ്ങളുള്ള ജോസൂട്ടിയെ മലയാള സിനിമ ആരാധകര്‍ കയ്യൊഴിയില്ലെന്ന് ഉറപ്പാണ്.
ഒരുപാട് ചിരിക്കാവുന്ന മുഹൂര്‍ത്തങ്ങളുള്ള ഒരു കുടുംബചിത്രം. വികാര നിര്‍ഭരമായ മുഹൂര്‍ത്തങ്ങളോട് ചേര്‍ന്നുള്ള കഥാമുന്നേറ്റം. ചിലപ്പോഴൊക്കം ചില ഇഴച്ചിലുകള്‍ ഉണ്ടെങ്കിലും, അത് ജോസൂട്ടിയുടെ ജീവിതം പോലെ എന്ന കരുതി പ്രേക്ഷകര്‍ പൊറുക്കും. ശുഭപര്യവസായിയായ ചിത്രം കണ്ട് പുറത്തിറങ്ങുന്ന പ്രേക്ഷകന്റെ മുഖത്ത് തെളിച്ചം പകരാനായി എന്നതാണ് ചിത്രത്തിന്റെ വിജയം.
ഇടക്കാലത്തെ സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷനായി മാറുകയാണ് ഇടുക്കി. പക്ഷെ ഇടുക്കിയുടെ പശ്ചാത്തല ഭംഗിക്കപ്പുറം ഇടുക്കിയുടേതായി പുറത്തു വന്ന സിനിമകള്‍ വളരെ കുറവാണ്.പക്ഷെ ലൈഫ് ഓഫ് ജോസൂട്ടി ഇടുക്കിക്കാരുടെ ജീവിത ഗന്ധമുള്ള ചിത്രമാണ്. റേഞ്ചിന്റെ തലസ്ഥാനമായ കട്ടപ്പനയിലാണ് കഥ നടക്കുന്നത്. ഹൈറേഞ്ചിന്റെ സൗന്ദര്യം ആവോളം ചിത്രത്തിലൂണ്ടായിട്ടും ഗ്രാഫിക്സ് ചിലപ്പോഴൊക്കെ അരോചകമാകുന്നുണ്ട്. ഒരു പക്ഷെ ഇടുക്കിയുടെ ഹരിതാഭ കൂറഞ്ഞതുകൊണ്ടാകാം അല്പം കൂടി
പച്ചയും മൂടല്‍ മഞ്ഞും ഒക്കെ ഇരുനോട്ടെ എന്ന് സംവിധായകന് വിചാരിച്ചത്.
കട്ടപ്പനയിലെ ഒരു ഇടത്തരം ദൈവ ഭയമുള്ള ക്രിസ്ത്യന്‍
കുടുംബത്തിലെ നല്ലവനായ നായകന് ജോസൂട്ടി.ജോസൂട്ടിയുടെ പത്തു വയസ്സു മുതല്‍ മുപ്പത്തി ഒന്നു വയസ്സു വരെയുള്ള ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം.ജോസൂട്ടി സത്യ സന്ധനും സ്നേഹമുള്ളവനുമാണ്.അതു കൊണ്ടു തന്നെ അയാളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന ചില സംഭവങ്ങള്‍ ആണ് ചിത്രത്തെ മുന്‍പോട്ടു നയിക്കുന്നത്.ദിലീപാണ് ജോസൂട്ടി ഒരു ഇടവേളയ്ക്ക് ശേഷം അവിഞ്ഞ കോമഡിയോ അതി ഭാവുകത്വമോ ഇല്ലാതെ ദിലീപ് ജോസൂട്ടിയെ നന്നായി കൊണ്ടു പോകുന്നു.
കുട്ടിക്കാലം മുതലുള്ള പ്രണയവും പ്രണയനഷ്ടവും പിന്നീടെത്തി ചേരുന്ന ജീവിതാനുഭവങ്ങളുമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. ഓരോ മനുഷ്യരും ഓരോ പാഠങ്ങള്‍ ആണെന്നു പഠിപ്പിച്ച തന്റെ
പിതാവിന്റെ വാക്കുകള്‍ പിന്തുടരുകയാണ് ജോസൂട്ടി. ചിത്രത്തിലെ കഥയും കഥാപാത്രങ്ങളുമൊക്കെ
ഇന്നും ജീവിതത്തില്‍ സുപരിചിതരാകുമ്പോഴും ചിത്രം ആവര്ത്തനവിരസമാകുന്നില്ല എന്നത് സംവിധായകന്റെ കയ്യടക്കത്തിന്റെ തെളിവാണ്.
ജയലാല്‍ മേനോന്റെ കഥയ്ക്ക് രാജേഷ് വര്‍മ്മ കഥയും തിരക്കഥയും ഒരുക്കുന്നു. വോയ്സ് ഓവറിലൂടെയാണ് കഥ പറയുന്നത്. ചിലപ്പോഴൊക്കെ ഇത് അല്‍പ്പം അരോചകം ആകുന്നുണ്ടെന്ന് പറയാതെ വയ്യ..രവിചന്ദ്രന്റെ
ക്യാമറയും അയൂബ് ഖാന്റെ എഡിറ്റിഗും ചിത്രത്തിന് നല്ല മൂഡ് നല്കുന്നു.അനില്‍ ജോണ്‍സന്റെ സംഗീതവും മോശമല്ല.
ജീത്തുജോസഫിന്റെ മുന്‍ചിത്രങ്ങളെ മനസ്സില്‍ ഓര്‍ക്കാതെ വേണം ലൈഫ് ഓഫ് ജോസൂട്ടിയെ കാണാന്‍ അതുകൊണ്ടാവണം ഈ ചിത്രത്തിന്റെ ടാഗില്‍ ട്വിസ്റ്റില്ല, സസ്പെന്‍സില്ല, ഒരു ജീവിതം മാത്രം എന്ന് അടിവരയിടുന്നത്. ഈ ടാഗിനെ അന്വര്‍ത്ഥമാക്കും വിധം സുഖമുള്ള ഒരു സിനിമ നിര്‍മ്മിച്ചുവെന്നതാണ് അണിയറ ശില്പികളുടെ വിജയം.
ദിലീപിന്റെ മികച്ച അഭിനയവും, സംവിധായകന്റെ പ്രേക്ഷക മനസ്സ് തൊട്ടറിയാനുള്ള കഴിവും മികച്ച
ലൈഫാണ് ലൈഫ് ഓഫ് ജോസൂട്ടിയ്ക്ക് നല്‍കുന്നത്.
Discussion about this post