മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ മലപ്പുറത്ത് മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. പത്ത് വയസിന് താഴെ ഉള്ള പെണ്‍കുട്ടികളെ ആണ് ഇയാള്‍ പിടിപ്പിച്ചത്. ഒതുക്കുങ്ങല്‍ സ്വദേശി മുഹമ്മദി(54)നെയാണ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ കുട്ടികളെ നിരവധി തവണ പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ പ്രതി നല്‍കിയത് അഞ്ച് പെണ്‍കുട്ടികളാണ്. മലപ്പുറം ഡിവൈ. എസ്. പി സുദര്‍ശന്റെ നേതൃത്വത്തില്‍ ആണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്.
സംഭവം പുറത്തറിഞ്ഞത് പീഡനത്തിരയായ പെണ്‍കുട്ടികളില്‍ ഒരാളുടെ മാതാപിതാക്കള്‍ പരാതി നല്‍കിയതോടെയാണ്. തുടര്‍ന്ന് മറ്റുള്ള കുട്ടികളും പീഡനവിവരം പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. മുഹമ്മദ് അന്വേഷണം തുടങ്ങിയതോടെ ഒളിവില്‍ പോയി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആണ് ഇയാളെ പിടികൂടിയത്.
Discussion about this post