കുവൈത്തില്‍ നിന്ന് മെഡിക്കല്‍ സഹായങ്ങളുമായി ഇന്ത്യന്‍ നാവികസേനയുടെ ഐ.എന്‍.എസ് ഷാര്‍ദുല്‍ കപ്പല്‍ കൊച്ചിയിലെത്തി. 215 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്സിജനും 1000 ഓക്സിജന്‍ സിലിണ്ടറുകളും അടങ്ങുന്ന സഹായവസ്തുക്കളുമായാണ് കപ്പല്‍ തീരമണഞ്ഞത്.
സുഹൃദ് രാജ്യമായ ഇന്ത്യക്ക് ഇനിയും സഹായം തുടരുമെന്ന് കുവൈത്ത് വ്യക്തമാക്കിയിട്ടുണ്ട്. 2800 മെട്രിക് ടണ്‍ ഓക്സിജന്‍ കുവൈത്തില്‍ നിന്ന് അയക്കാനാണ് ലക്ഷ്യമിടുന്നത്.
കമ്യൂണിറ്റി ഡെവലപ്മെന്റ് സെന്ററില്‍ ഓഫിസ് തുറന്നാണ് കുവൈത്ത് അധികൃതര്‍ ഇന്ത്യക്കായി സഹായം സ്വീകരിക്കുന്നത്.പ്രവാസി സംഘടനകളും ബിസിനസ് ഗ്രൂപ്പുകളും സഹായവുമായി രംഗത്തുണ്ട്. ഓക്സിജന്‍ ക്ഷാമംമൂലം ആയിരങ്ങള്‍ മരിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യക്ക് വിവിധ ലോക രാജ്യങ്ങള്‍ സഹായ വാഗ്ദാനങ്ങള്‍ നല്‍കുന്നുണ്ട്.ഇന്ത്യക്ക് ആദ്യം സഹായം വാഗ്ദാനം ചെയ്ത രാജ്യങ്ങളിലൊന്നാണ് കുവൈത്ത്.
Discussion about this post