പാലക്കാട്: അംഗന്‍വാടി ഹെല്പറായ ദളിത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം പ്രതി പിടിയില്‍. പിരായിരി ചേങ്ങോട് സ്വദേശി സുബിനെയാണ് (30) തിങ്കളാഴ്ച പാലക്കാട് നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. അംഗന്‍വാടി ഹെല്പറായ യുവതി വീട്ടിലേക്ക് പോകും വഴി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും പീഡനം എതിര്‍ത്തപ്പോള്‍ ദേഹോപദ്രവമേല്പിക്കുകയും ചെയ്തു.
പരിക്കേറ്റ യുവതിയെ പാലക്കാട് ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ പാലക്കാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.
Discussion about this post