ഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ നിഷാങ്കിനെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു. കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
61 കാരനായ മന്ത്രിക്ക് ഏപ്രില്‍ 21ന് കോവിഡ് വൈറസ് ബാധിച്ചിരുന്നു. സുഖം പ്രാപിച്ച ശേഷം മന്ത്രി പൊതുജീവിതത്തിന്‍െറ ഭാഗമായിരുന്നു. ഇപ്പോഴത്തെ ആരോഗ്യാവസ്ഥയെ കുറിച്ചുള്ള വിവര ങ്ങള് പുറത്തുവിട്ടിട്ടില്ല. കോവിഡ് പൊസീറ്റീവായതിനെ കുറിച്ച് സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചിരുന്നു.
Discussion about this post