തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണ മണ്‍സൂണ്‍ മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ജൂണ്‍ മൂന്നിന് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തില്‍ എത്തുമെന്നും കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പില്‍ പറഞ്ഞു. രാജ്യത്ത് ഇത്തവണ സാധാരണനിലയിലുള്ള മണ്‍സൂണാണ് പ്രതീക്ഷിക്കുന്നത്.
മണ്‍സൂണ്‍ കാലയളവില്‍ ശരാശരി 101 ശതമാനം മഴയാണ് രാജ്യത്ത് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ മധ്യഭാഗങ്ങളില്‍ സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കാനാണ് സാധ്യത. വടക്കേന്ത്യയിലും ദക്ഷിണേന്ത്യയിലും സാധാരണ മഴയാണ് പ്രതീക്ഷിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മഴ കുറയാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. എന്നാല്‍ വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ മണ്‍സൂണ്‍ സാധാരണനിലയിലായിരിക്കും.
ദക്ഷിണേന്ത്യയില്‍ സാധാരണ മഴയാണ് പ്രതീക്ഷിക്കുന്നത്. 92 മുതല്‍ 108 ശതമാനം വരെ മഴയാണ് കണക്കുകൂട്ടുന്നത്. കടലോപരിതലത്തിലെ താപനിലയില്‍ ഉണ്ടാകുന്ന വ്യത്യാസമാണ് മണ്‍സൂണിനെ സ്വാധീനിക്കുന്നത്.
Discussion about this post