ഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്ത് 594 ഡോക്ടര്‍മാര്‍ മരിച്ചെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. ഡല്‍ഹിയില്‍ മാത്രം 107 ഡോക്ടര്‍മാര്‍ മരിച്ചു. കേരളത്തില്‍ അഞ്ചു ഡോക്ടര്‍മാര്‍ മരിച്ചു. രണ്ടാം തരംഗത്തില്‍ മരിച്ച ഡോക്ടര്‍മാരില്‍ 45 ശതമാനവും ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബീഹാര്‍ സംസ്ഥാനങ്ങളില്‍ നിന്നുമാണ്.
ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലുമായി 1300 ഡോക്ടര്‍മാര്‍ മരിച്ചു. ഡല്‍ഹി കഴിഞ്ഞ ഏറ്റവും കൂടുതല്‍ മരണം ബിഹാറിലാണ്. 96 ഡോക്ടര്‍മാര്‍ കോവിഡ് രണ്ടാം തരംഗത്തില്‍ ബിഹാറില്‍ മരിച്ചു. ഉത്തര്‍പ്രദേശില്‍ 67 മരണങ്ങള് സ്ഥിരീകരിച്ചു.
Discussion about this post