ഡല്‍ഹി: കോവിഡ് മരുന്നിന്റെ അനധികൃത സംഭരണമെന്ന് ഡ്രഗ് കണ്ട്രോളര് കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് പിന്നാലെ ഒറ്റവരി ട്വീറ്റുമായി ഗൗതം ഗംഭീര്‍. സ്വാതന്ത്ര്യ സമര സേനാനിയായ ഭഗത് സിങ്ങിന്റെ വാക്കുകളാണ് തന്റെ ഫൗണ്ടേഷന് മരുന്ന് സംഭരിച്ച നടപടിയെ വ്യക്തമാക്കുന്ന തരത്തില്‍ ഗൗതം ഗംഭീര്‍ ട്വീറ്റ് ചെയ്തത്.
”ഞാന്‍ ഒരു മനുഷ്യനാണ്, മനുഷ്യരാശിയെ ബാധിക്കുന്നതെല്ലാം എന്നെ ആശങ്കപ്പെടുത്തുന്നു – സര്‍ദാര്‍ ഭഗത് സിങ്!” എന്നാണ് ഗംഭീറിന്റെ ട്വീറ്റ്.
I am a man and all that affects mankind concerns me – Sardar Bhagat Singh!
— Gautam Gambhir (Modi Ka Parivar) (@GautamGambhir) June 3, 2021
കോവിഡ് രോഗികള്‍ക്കായുള്ള ഫാബിഫ്ലു മരുന്ന് അനധികൃതമായി സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്ത സംഭവത്തില്‍ ഗൗതം ഗംഭീര്‍ ഫൗണ്ടേഷന് കുറ്റക്കാരാണെന്ന് റിപ്പോര്‍ട്ട് ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) ഡല്‍ഹി ഹൈകോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
Discussion about this post