കൊടകര കുഴല്‍പ്പണ ആരോപണ കേസിൽ പ്രതികരിച്ച് സംവിധായകന് അലി അക്ബര്‍ രംഗത്ത്. കുഴല്‍പ്പണമോ, ഹവാലാ ഇടപാടോ നടത്തിയതായി തെളിഞ്ഞാല്‍ ന്യായീകരിക്കാന്‍ ബിജെപിയുടെ ഒരു അണി പോലും തയ്യാറാവില്ലെന്നും കേസ് തെളിയിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അന്വേഷണ സംഘമുണ്ടല്ലോ എന്നും അലി അക്ബര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി പറഞ്ഞു.
കേസിനു തീര്‍പ്പുണ്ടാകുന്നത് വരെ ക്ഷമിക്കേണ്ടതുണ്ടെന്നും അന്വേഷണം നടക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. അഞ്ച് കോടി കൊടുക്കുകയാണെങ്കില്‍ കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും പാഞ്ഞുവരുമെന്നും ആ സാഹചര്യത്തില്‍ പ്രാദേശികമായി കുറഞ്ഞ ആള്‍ബലമുള്ള സികെ ജാനുവിനെ 10 കോടി കൊടുത്തു പാര്‍ട്ടിയിലേക്ക് ക്ഷണിക്കേണ്ട കാര്യമുണ്ടോ എന്നും അലി അക്ബര്‍ തന്റെ കുറിപ്പില്‍ സൂചിപ്പിക്കുന്നുണ്ട്. വിഷയവുമായി ബന്ധപ്പെട്ടുള്ള രണ്ട് കുറിപ്പുകള്‍ വഴിയാണ് അലി അക്ബര്‍ തന്റെ പ്രതികരണം അറിയിച്ചത്.
കുറിപ്പുകള്‍ ചുവടെ:
‘സ്വന്തം കുഴലില്‍ സ്വര്‍ണ്ണം കടത്തുന്നവരും, കുഴല്‍ പണക്കാരും, കുഴലൂത്തുകാരും, സ്വര്‍ണ്ണം കടത്തുകാരും ഖുര്‍ആന്‍ കടത്തിനെ ന്യായീകരിച്ചവരും സ്വപ്നസുന്ദരിയെ പോറ്റിയവരും കുത്തിയിരുന്നു കുറിക്കേണ്ട,
കേരളത്തിലെ ഭാരതീയ ജനതാ പാര്‍ട്ടി കുഴല്‍ പണമോ, ഹവാലാ ഇടപാടോ നടത്തിയതായി തെളിഞ്ഞാല്‍ ന്യായീകരണത്തിന് ഒരണികളും തയ്യാറാവില്ല, തെളിയിക്കാന്‍ പിണറായിയുടെ ബെസ്റ്റ് അന്വേഷണസംഘമുണ്ടല്ലോ, തെളിയിക്കട്ടെ.
തെറ്റാരെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ ഇടതു പക്ഷം ചെയ്യുമ്ബോലെ ഫയല്‍ കത്തിക്കയും, അന്വേഷണത്തിനെതിരെ അനേഷണം നടത്താനും ബിജെപി തയ്യാറാവില്ല,എന്നാണെന്റെ വിശ്വാസം.
അന്വേഷണത്തിന് തീര്‍പ്പുണ്ടാവുന്നത് വരെ ക്ഷമിക്കാം,അന്വേഷണം നടക്കട്ടെ.പത്തുകോടി കൊടുത്തുകൊണ്ടുവരാന്‍ തക്ക വോട്ട് ബലം ജാനുവിനുണ്ടെന്ന് വിശ്വസിക്കാന്‍,സാമാന്യ യുക്തിയുള്ളവര്‍ക്ക് സാധിക്കുമോ.
ഞങ്ങളാരും ഒളിച്ചോടുന്നവരല്ല.
സുടാപ്പി കമ്മികള്‍ തല്ക്കാലം ക്ഷമിക്കുക.’
രണ്ടാമത്തെ കുറിപ്പ്:
‘ഒരു പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാവുമ്പോള്‍, ഭൂരിപക്ഷം ചിലവുകള്‍ പാര്‍ട്ടിയാണ് വഹിക്കുക, അത് കൈകാര്യം ചെയ്യുന്നത് മണ്ഡലം ട്രഷറുമായിരിക്കും, ഞാന്‍ മത്സരിച്ചപ്പോഴും ഇത് തന്നെയായിരുന്നു അവസ്ഥ, ബ്ലാങ്ക് ചെക്കുകള്‍ ഒപ്പിട്ടു ട്രഷററേ ഏല്‍പ്പിക്കുന്നു (പാര്‍ട്ടി വിശ്വസ്തതയോടെ ഏല്‍പ്പിക്കുന്ന ആളെ സ്ഥാനാര്‍ഥി സംശയിക്കേണ്ടല്ലോ ) ഇതായിരുന്നു ഞാനെടുത്ത രീതി, കാരണം ഒരു സ്ഥാനാര്‍ഥിക്ക് എല്ലായിടത്തും എത്താന്‍ കഴിയില്ലല്ലോ?
ഇത്തരം അവസ്ഥയിലായിരിക്കണം ജാനുവിന്റെ പാര്‍ട്ടിക്കാരി ട്രഷറര്‍ തിരഞ്ഞെടുപ്പ് ചിലവിനു ഒരു പത്തുകോടിയൊക്കെ പ്രതീക്ഷിച്ചത്… കമ്മറ്റി ആ ആഗ്രഹം പ്രകടിപ്പിച്ചും കാണും, പത്തുകോടി പോയിട്ട് ഒരുകോടി പോലും വയനാട് പോലുള്ള മണ്ഡലങ്ങളില്‍ ബിജെപി ചിലവഴിക്കും എന്ന് തോന്നുന്നുണ്ടോ
20/25 ലക്ഷം വരെയൊക്കെ തിരഞ്ഞെടുപ്പ് ഫണ്ട് എത്തിയാല്‍ ഭാഗ്യം, ബാക്കി ലോക്കല്‍ കളക്ഷന്‍ കിട്ടിയാല്‍ അതായി.
ഇത് ഇവിടത്തെ ഏത് പത്ര പ്രവര്‍ത്തകനും സാമാന്യ ബുദ്ധിയില്‍ മനസ്സിലാവുന്നതാണ് എന്നാല്‍ കമ്മി ബുദ്ധിയുള്ള പത്രക്കാര്‍ക്ക് മനസ്സിലായാലും,മനസ്സിലാക്കാതെ കാവി കണ്ട സുടാപ്പികളെപ്പോലെ ആരെങ്കിലും കുരയ്ക്കുന്നുവെങ്കില്‍ മാ.. മാകളായിരിക്കും. സംശയം വേണ്ട.
5 കോടി കൊടുത്താല്‍ കൊള്ളാവുന്ന കമ്യുണിസ്റ്റുകാരോ, കോണ്‍ഗ്രസുകാരനോ പാഞ്ഞു വരും, അപ്പോഴാണോ പ്രാദേശികമായി വളരെ ചെറിയ ആള് ബലമുള്ള ജാനുവിനെ 10 കോടി കൊടുത്തു വലവീശുന്നത്…
മാമകളെ,തള്ളലില്‍ നിങ്ങടെ ആശാന് മാന്‍ഡ്രേക്കിനെ തോല്‍പ്പിക്കയാണല്ലോ നിങ്ങള്‍… കഷ്ടം’
Discussion about this post