ഡല്‍ഹി: പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ സേവനങ്ങള്‍ തടസപ്പെടുമെന്ന മുന്നറിയിപ്പുമായി എസ്.ബി.ഐ. അവസാന തീയതിയായ ജൂണ്‍ 30നകം കാര്‍ഡുകള്‍ തമ്മില്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ ബാങ്കിങ് സേവനങ്ങളില്‍ തടസം നേരിടുമെന്നാണ് എസ്.ബി.ഐ അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ മാര്‍ച്ച് 30 നകം പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കണമെന്നായിരുന്നു ആദായനികുതി വകുപ്പിന്റെ നിര്‍ദ്ദേശം. പിന്നീട് തീയതി ജൂണ്‍ 30 വരെ നീട്ടി നല്‍കുകയായിരുന്നു. ആഴ്ചകള്‍ക്കുള്ളില്‍ ഈ കാലാവധി അവസാനിക്കാനിരിക്കെയാണ് എസ്.ബി.ഐ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്.
ഓണ്‍ലൈനായി കാര്‍ഡുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതിന് www.incometaxindiaefilling.gov.in എന്ന വെബ്സൈറ്റ് ഉപയോഗപ്പെടുത്താം. അവസാന തീയതിക്ക് മുന്‍പ് സൈറ്റിലെ ലിങ്ക് ആധാര്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് പാന്‍കാര്‍ഡ് വിവരങ്ങളും ആധാര്‍ വിവരങ്ങളും നല്കിയാല് ഇരു കാര്‍ഡുകളും തമ്മില്‍ ബന്ധിപ്പിക്കാം.
Discussion about this post