അബുജ: നൈജീരിയന്‍ ഭീകരസംഘടന ബൊക്കോ ഹറാമിന്റെ തലവന്‍ അബൂബക്കര്‍ സെഖാവോ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രോവിന്‍സ് (ഐഎസ്ഡബ്ല്യുഎപി) സന്ദേശം പുറത്തുവിട്ടു.
അതേസമയം ഇത് ആത്മഹത്യ ആണെന്നും പറയുന്നു. ബൊക്കോ ഹറാമും ഐഎസ്ഡബ്ല്യുഎപിയും തമ്മില്‍ ദീര്‍ഘനാളായി സ്പര്‍ധയിലാണ്.
ഇരു ഭീകരസംഘടനകളും മേയ് 18-നു തമ്മില്‍ നടത്തിയ പോരാട്ടത്തില്‍, ബോംബ് പൊട്ടിത്തെറിച്ചാണ് അബൂബക്കര്‍ മരിച്ചതെന്നു സന്ദേശത്തില്‍ പറയുന്നു.
എന്നാല്‍ സ്ഫോടക വസ്തു പൊട്ടിച്ച് അബൂബക്കര്‍ സെഖാവോ സ്വയം ജീവനൊടുക്കിയതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. നൈജീരിയയില്‍ 2014-ല്‍ സ്കൂള്‍ വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടു പോയ സംഭവത്തോടെയാണു ബൊക്കോ ഹറാം കുപ്രസിദ്ധി നേടിയത്.
Discussion about this post