കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പട്ടാപ്പകല്‍ ക്ഷേത്രങ്ങള്‍ക്ക് നേരെ വ്യാപക അക്രമം. വിഗ്രഹങ്ങള്‍ അടിച്ചു തകര്‍ത്തു. ചന്ദന്‍ നഗര്‍, ബല്ലിഗഞ്ച് എന്നീ പ്രദേശങ്ങളിലെ ക്ഷേത്രങ്ങള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
ആയുധങ്ങളുമായി ഒരു സംഘം ചേര്‍ന്നെത്തിയ മതമൗലികവാദികള്‍ ക്ഷേത്രങ്ങളില്‍ കടന്ന് കയറി ആക്രമിക്കുകയായിരുന്നു എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഷാനി കാളി ക്ഷേത്രത്തിലാണ് ആദ്യം അക്രമം നടന്നത്. ഇവിടുത്തെ വിഗ്രഹങ്ങള്‍ അക്രമി സംഘം അടിച്ചു തകര്‍ത്തു. തടയാന്‍ എത്തിയ ക്ഷേത്ര അധികൃതരെയും മര്‍ദ്ദിച്ചു. തുടര്‍ന്ന് പ്രദേശത്തെ മറ്റ് ക്ഷേത്രങ്ങളിലേക്കും അക്രമം വ്യാപിപ്പിക്കുകയായിരുന്നു. അക്രമം ചോദ്യം ചെയ്യാന്‍ പ്രദേശവാസികള്‍ എത്തിയെങ്കിലും ഇവരെയും മതമൗലികവാദികള്‍ ആക്രമിച്ചു.
വിവരം അറിഞ്ഞ് പോലീസ് എത്തിയാണ് സംഘര്‍ഷം പരിഹരിച്ചത്. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകനെയും അക്രമികള്‍ കയ്യേറ്റം ചെയ്തു.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കൂടുതല്‍ പോലീസിനെയും വിന്യസിച്ചു.
Discussion about this post