ഡല്‍ഹി: ബാങ്ക് വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി. സുപ്രീം കോടതിയാണ് ഹര്‍ജി തള്ളിയത്. രണ്ടാം കോവിഡ് തരംഗത്തില്‍ ലോക്ക്ഡൗണ്‍ വന്നതോടെ വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളില്‍ കോടതിക്ക് ഇടപെടാന്‍ കഴിയില്ല. സാമ്പത്തിക നയങ്ങളില്‍ ഇടപെടുന്നത് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
മൊറട്ടോറിയം കാലയളവിലെ വായ്പകളുടെ പലിശ പൂര്‍ണമായി എഴുതി തള്ളാനാകില്ലെന്നും മൊറട്ടോറിയം കാലാവധി നീട്ടാന്‍ കഴിയില്ലെന്നും സുപ്രീം കോടതി നേരത്തെ പറഞ്ഞിരുന്നു.
Discussion about this post