കൊച്ചി:കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്ന് പിടികൂടിയ മയക്കുമരുന്ന് കേസിലെ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പോലീസ് ഇന്ന് അപേക്ഷ നല്‍കും. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യണമെന്ന് പോലീസ് അറിയിച്ചു. ആദ്യ അപേക്ഷ എറണാകുളം സെഷന്‍സ് കോടതി തള്ളിയതിന് പിന്നാലെയാണ് വീണ്ടും അപേക്ഷ നല്‍കാന്‍ പൊലീസ് തീരുമാനിച്ചത്.
കൊക്കെയിനുമായി പിടിയിലായ യുവനടന്‍ ഷൈന്‍ ടോം ചാക്കോയെയും യുവതികളെയും കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന പൊലീസിന്റെ ആവശ്യം ഇന്നലെ കോടതി തള്ളിയിരുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് തള്ളിയത്.കേസിലെ വിവാദ വ്യവസായിയും പ്രതിയുമായ മുഹമ്മദ് നിസാമിനെ തെളിവെടുപ്പിനായി ഇന്ന് ബംഗളൂരുവിലേക്ക് കൊണ്ടുപോകും.
കേസില്‍ യുവനടന്‍ ഷൈന്‍ ടോം ചാക്കോ മൂന്നാം പ്രതിയാണ്. മോഡലായ രേഷ്മയാണ് ഒന്നാംപ്രതി. സഹസംവിധായിക ബ്ലെസി കേസില്‍ രണ്ടാംപ്രതിയാണ്. മയക്കുമരുന്ന് ശൃംഖലയുടെ ഉറവിടം കണ്ടത്താന്‍ പ്രതികളെ വിശദമായി ചോദ്യംചെയ്യണമെന്നും പോലീസ് വ്യക്തമാക്കി.
പത്ത് ലക്ഷം രൂപ വില മതിക്കുന്ന കൊക്കെയ്‌നുമായാണ് ഷൈന്‍ ടോം ചാക്കോയും മോഡലുകളും പിടിയിലായത്. കൊച്ചിയിലെ കിംഗ്‌സ് ഗ്രൂപ്പ് ഉടമയും വിവാദ വ്യവസായിയുമായ മുഹമ്മദ് നിസാമിന്റെ കടവന്ത്രയിലെ ഫ്‌ളാറ്റിലാണ് സംഘം താമസിച്ചിരുന്നത്.
Discussion about this post