എടവണ്ണ: സസ്പെന്‍ഷനിലായിരുന്ന എ.എസ്.ഐയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പത്തപ്പിരിയം വിലത്തൂര് സ്വദേശിയായ പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ പാലനാട്ട് ശ്രീകുമാര്‍ (48)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശ്രീകുമാറിനെ കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ വീട്ടിലെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് എടവണ്ണ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എടവണ്ണ പൊലീസ് തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.
Discussion about this post