ബംഗളൂരു: ഔദ്യോഗിക രേഖകളില്ലാതെ കഴിയുകയായിരുന്ന പാകിസ്ഥാന് യുവതി ബംഗളൂരുവിൽ അറസ്റ്റില്‍. ഉത്തരകന്നട ഭട്കലില്‍ ആണ് യുവതി കഴിഞ്ഞിരുന്നത്. ഭട്കല് നവായത്ത് കോളനിയിലെ മുഹ്യുദ്ദീന്‍ റുഖുദ്ദീന്റെ ഭാര്യ ഖദീജ മെഹ്റിന് (33) ആണ് പിടിയിലായത്.
2014-ല്‍ ദുബൈയില്‍ വെച്ച് ഇരുവരും വിവാഹിതരായിരുന്നു. തുടര്‍ന്ന് 2015-ല്‍ ഭര്‍ത്താവിനൊപ്പം യുവതി ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലേക്ക് കടക്കുകയായിരുന്നെന്ന് ഉത്തരകന്നട എസ്.പി ശിവപ്രകാശ് ദേവരാജു പറഞ്ഞു. ദമ്പതികള്‍ക്ക് മൂന്നു മക്കളുണ്ട്.
വ്യാജരേഖകള്‍ ഹാജരാക്കി ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് അടക്കമുള്ളവ യുവതി നേടിയതായി കണ്ടെത്തി. രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തുകയായിരുന്നു. ഫോറിനേഴ്സ് ആക്ട് പ്രകാരം കേസെടുത്ത് യുവതിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Discussion about this post