ആഗ്ര: വിവാഹത്തിനായി യുവതിയെ മതംമാറ്റിയ ശേഷം ഉപേക്ഷിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. 31-കാരനായ അനുജ് കുമാര്‍ എന്നയാളാണ് അറസ്റ്റിലായത്. ആഗ്രയിലാണ് സംഭവം നടന്നത്. മുസ്ലീം യുവതിയെ ആണ് അനുജ് കുമാര്‍ വിവാഹത്തിനായി മതം മാറ്റിയത്. തുടര്‍ന്ന് ഉപേക്ഷിക്കുന്നതിന് മുമ്പ് നിര്‍ബന്ധിച്ച് രണ്ടുതവണ ഗര്‍ഭച്ഛിദ്രത്തിന് വിധേയാക്കിയതായും യുവതി നല്കിയ പരാതിയില്‍ പറയുന്നു.
30 വയസുകാരിയായ സൈമയെ അഞ്ച് വര്‍ഷം മുമ്പ് ആഗ്രയിലെ ഒരു കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ചാണ് അനുജ് പരിചയപ്പെടുന്നത്. അവിടെ ഫിസിക്സ് അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു അനുജ്. കോച്ചിംഗ് സെന്ററില്‍ കൗണ്‍സിലറായി ജോലി ചെയ്തുവരികയായിരുന്നു യുവതി. ഇരുവരും പ്രണയത്തിലാകുകയും വിവാഹം കഴിക്കാമെന്ന അനുജിന്റെ വാഗ്ദാനം യുവതി സ്വീകരിക്കുകയുമായിരുന്നു. ഇതോടെ യുവതി ഹിന്ദുമതത്തിലേക്ക് മാറുകയും ഇരുവരും വിവാഹിതരാവുകയും ചെയ്തു.
സംഭവത്തില്‍ അനുജിനെ കൂടാതെ നിയമവിരുദ്ധമായി ഗര്‍ഭം അലസിപ്പിക്കലിന് പ്രതിയെ സഹായിച്ച ഡോക്ടര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മതംമാറ്റി വിവാഹം കഴിച്ചതിനും വഞ്ചനയ്ക്കും ക്രിമിനല്‍ ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍, സ്ത്രീയുടെ സമ്മതമില്ലാതെ ഗര്‍ഭം അലസിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Discussion about this post