കൊല്ലം: രോഗം വന്ന് ചത്ത പശുവിനോട് ഉടമയുടെ ക്രൂരത. പശുവിന്റെ മൃതദേഹം ജെസിബിയില്‍ കെട്ടിത്തൂക്കി കൊണ്ടുപോയി. പട്ടാഴിയിലാണ് സംഭവം.
തെക്കേത്തേരി മുന്‍ വാര്‍ഡ് മെമ്പര്‍ മോഹനകൃഷ്ണന്റെ പശുവാണ് രോഗം ബാധിച്ച് ചത്തത്. തുടർന്ന് 300 മീറ്ററോളം ദൂരം പശുവിനെ കെട്ടിവലിച്ചു സംസ്കരിക്കാനായി പൊതു സ്ഥലത്തൂകൂടി കെട്ടിത്തൂക്കി കൊണ്ടു പോയി. ഇതു കണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഭയന്നു.
സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഇയാള്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.
Discussion about this post