ഡല്‍ഹി: രാമക്ഷേത്രത്തെ കുറിച്ച് അഴിമതി ആരോപണം ഉന്നയിക്കുന്നവര്‍ക്ക് അവര്‍ നല്കിയ സംഭാവന തിരികെ നല്‍കുമെന്ന് ബി.ജെ.പി എം.പി സാക്ഷി മഹാരാജ്. രേഖകളുമായെത്തി അവര്‍ക്ക് സംഭാവന തിരികെ വാങ്ങാമെന്ന് അദ്ദേഹം പറഞ്ഞു. രാമക്ഷേത്രത്തിനെതിരെ രംഗത്തെത്തിയവരാണ് ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നതെന്നും സാക്ഷി മഹാരാജ് പറഞ്ഞു.
ബാബറി മസ്ജിദിന് സമീപം പക്ഷിയെ പോലും പറക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞവരാണ് ഇപ്പോള്‍ പ്രസ്താവനയുമായി രംഗത്തെത്തുന്നത്. ഇത്തരക്കാര്‍ക്കുള്ള മറുപടിയായിരുന്നു രാമക്ഷേത്ര നിര്‍മാണം. രാമജന്മഭൂമി തീര്‍ത്ത ക്ഷേത്ര ട്രസ്റ്റിെന്റ ജനറല്‍ സെക്രട്ടറി ചംപത് റായി ജീവിതം രാമന് വേണ്ടി മാറ്റിവെച്ച വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു.
രാമക്ഷേത്രത്തെ കുറിച്ച ആരോപണം ഉന്നയിച്ച എ.എ.പി എം.എല്‍.എ സഞ്ജയ് സിങ്ങിനും എസ്.പി നേതാവ് അഖിലേഷ് യാദവിനും അവര്‍ ക്ഷേത്രത്തിനായി പണം നല്കിയിട്ടുണ്ടെങ്കില് അത് തിരികെ കൊടുക്കാന്‍ തയാറാണെന്ന് സാക്ഷി മഹാരാജ് കൂട്ടിച്ചേര്‍ത്തു.
Discussion about this post