കൊവിഡ് പ്രതിരോധത്തിൽ പങ്കാളികളായി സേവാഭാരതിയും. സേവാഭാരതി ഉമ്മന്നൂർ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ പിണറ്റിൻമുകൾ വാർഡിൽ 70 വീടുകളിൽ പച്ചക്കറിയും അവശ്യ സാധനങ്ങളും വിതരണം ചെയ്തു.
കൂടാതെ സേവാഭാരതി ഉമ്മന്നൂർ പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിൽ 2000 പച്ചക്കറി കിറ്റുകൾ, 1200 ഭക്ഷ്യധാന്യ കിറ്റുകൾ, 3000 അണു നശീകരണപ്രവർത്തനങ്ങൾ എന്നിവ നൽകി. 500 പേർക്ക് വാഹനസൗകര്യവും ഒരുക്കി നൽകി.
കോവിഡ് ബാധിച്ച് മരിച്ച 14 പേരെ സംസ്കരിക്കുകയും ചെയ്തെന്ന് സേവാഭാരതി സെക്രട്ടറി എസ് കെ ശാന്തു പറഞ്ഞു.
കിറ്റ് വിതരണം ഖണ്ട് കാര്യവാഹ് കെ ആർ വിനീഷ് നേതൃത്വം നൽകി. ഉമ്മന്നൂർ മണ്ഡൽ ശാരീരിക് ശിക്ഷൺ പ്രമുഖ് രാഹുൽ തിരുവട്ടൂർ, വിലങ്ങറ ശാഖ മുഖ്യ ശിക്ഷക് രെജിൻ,ശിക്ഷക് ആദർശ്, ശാഖ സേവ പ്രമുഖ് അഖിൽ ബിജെപി മണ്ഡലം സമിതി അംഗം രവീന്ദ്രൻ പിള്ള, രാഗേഷ് വിലങ്ങറ എന്നിവർ പങ്കെടുത്തു.
Discussion about this post