കൊച്ചി: നടിയും നിര്‍മ്മാതാവുമായ സാന്ദ്രാ തോമസിനെ രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും കുറഞ്ഞതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചതോടെ താരത്തിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സാന്ദ്രാ തോമസിന്റെ സഹോദരി സ്നേഹയാണ് വിവരം അറിയിച്ചത്.
‘കഴിഞ്ഞ രണ്ട് ദിവസമായി ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും കുറഞ്ഞതിനെ തുടര്‍ന്ന് ചേച്ചിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡെങ്കിപ്പനിയുണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഐസിയുവിലായിട്ട് രണ്ട് ദിവസം കഴിഞ്ഞു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ട്. ചേച്ചിയുടെ രോഗമുക്തിയ്ക്ക് വേണ്ടി നിങ്ങളുടെയെല്ലാം പ്രാര്‍ത്ഥനകള്‍ വേണം’ സ്നേഹ അറിയിച്ചു.
ബാലതാരമായി ചലച്ചിത്രരംഗത്തെത്തിയ സാന്ദ്ര തോമസ് ഫ്രൈഡേ, ആമേന്‍, അങ്കമാലി ഡയറീസ്, ആട് ഒരു ഭീകരജീവിയാണ്, ഫിലിപ്പ് ആന്റ് ദി മങ്കിപെന്‍ എന്നിങ്ങനെ നിരവധി ചിത്രങ്ങളുടെ നിര്‍മ്മാണം നിര്‍വഹിച്ചിട്ടുണ്ട്.
Discussion about this post