ശ്രീഹരിക്കോട്ട: ബഹിരാകാശത്ത് നിരീക്ഷണ ശാലയുള്ള അഞ്ചാമത്തെ ലോക രാജ്യമായി മാറാന്‍ ഇന്ത്യ ഒരുങ്ങുന്നു. അസ്ട്രോസാറ്റെന്ന ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ നിരീക്ഷണശാല പേടകം തിങ്കളാഴ്ച വിക്ഷേപിക്കും. ഐഎസ്ആര്‍ഒയില്‍ പേടകത്തിന്റെ 50 മണിക്കൂര്‍ കൗണ്ട് ഡൗണ്‍ ആരംഭിച്ച് കഴിഞ്ഞു.ഐഎസ്ആര്‍ഒയുടെ വെബ്സൈറ്റ് ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. മിഷന് റെഡിനെസ് കമ്മിറ്റിയും ലോഞ്ച് അതോറൈസേഷന്‍ ബോര്‍ഡും 50 മണിക്കൂര്‍ കൗണ്ട്ഡൗണ്‍ ആരംഭിച്ചതായി ് ഐഎസ്ആര്‍ഒ സൈറ്റ് വ്യക്തമാക്കുന്നു.
ഭൂമിയില്‍ നിന്ന് 650 അകലെയാണ് ഭ്രമണപഥം.
പിഎസ്എല്‍വിസി 30 എന്ന ഉപഗ്രഹ വിക്ഷേപണ വാഹനത്തിലാണ് അസ്ട്രോസാറ്റ് ശ്രീഹരിക്കോട്ടയിലെ ഐസ്ആര്‍ഒ കേന്ദ്രത്തില്‍ നിന്ന് വിക്ഷേപിക്കുക. തിങ്കളാഴ്ച രാവിലെ 10 മണിക്കാണ് വിക്ഷേപണമെന്ന് ഇന്ത്യന്‍ സ്പേസ് ഏജന്‍സി അറിയിച്ചു.
1153 കിലോ ഭാരമുള്ള ബഹിരാകാശ നിരീക്ഷണ ശാല പ്രപഞ്ച രഹസ്യങ്ങളിലേക്കാണ് കണ്ണോടിക്കുക. നക്ഷത്രങ്ങളുടെ ജനനവും ബ്ലാക്ക് ഹോളുകളെയും കുറിച്ചും പ്രത്യേക പഠനം നടത്തും. നക്ഷത്രങ്ങളുടെ ഊര്‍ജ്ജ സ്രോതസ്സുകളെ കുറിച്ചും ന്യൂട്രോണ്‍ നക്ഷത്രങ്ങളുടെ കാന്തിക ക്ഷേത്രത്തെകുറിച്ചും ശൂന്യാകാശത്തെ നിരീക്ഷണശാല പഠനം നടത്തും.
തിങ്കളാഴ്ചത്തെ വിക്ഷേപണം ഐഎസ്ആര്‍ഒയുടെ ആദ്യ വാണിജ്യ ഉപഗ്രഹ വിക്ഷേപണം കൂടിയാണ്.
Discussion about this post