ഡല്‍ഹി: അയല്‍ രാജ്യങ്ങളുമായി ഇന്ത്യ ഒരിക്കലും ആക്രമണത്തിന് മുതിര്‍ന്നിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇങ്ങോട്ട് ആക്രമിക്കാന്‍ വന്നാല്‍ ശക്തമായ മറുപടി കൊടുക്കാന്‍ രാജ്യത്തിനറിയാമെന്നും അദ്ദേഹം പറഞ്ഞു. ബോര്‍ഡര്‍ റോഡ് ഓര്ഗനൈസേഷന്(ബിആര്‍ഒ) നിര്‍മ്മിച്ച റോഡുകള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്ത്യ ലോകസമാധാനത്തിന്റെ പുരോഹിതനാണ്. അയല്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ മറ്റ് ഏത് രാജ്യങ്ങളുമായോ നാം പ്രശ്നങ്ങളോ ആക്രമണങ്ങളോ നടത്താറില്ല. എന്നാല്‍ ഇങ്ങോട്ട് ആക്രമിച്ചാല്‍ രാജ്യം ശക്തമായ മറുപടി നല്‍കും’-രാജ്നാഥ് സിംഗ് പറഞ്ഞു.
ചൈനയുടെ ആക്രമണങ്ങളെ പരോക്ഷമായി അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. രാജ്യത്തെ സംരക്ഷിക്കാന്‍ വേണ്ടി ഗല്‍വാന്‍ താഴ്വരയില് കാവല്‍ നിന്ന് ജീവന് ത്യജിച്ച സൈനികരുടെ ധീരതയും അദ്ദേഹം പ്രശംസിച്ചു.
അരുണാചല്‍ പ്രദേശിലും ലഡാക്കിലും ജമ്മു കശ്മീരിലുമായി 12 റോഡുകളാണ് ഇന്ന് പ്രതിരോധ മന്ത്രി ഉദ്ഘാടനം ചെയ്തത്. റോഡുകളുടെ നിര്‍മ്മാണത്തോടെ ജനങ്ങള്‍ക്ക് വേഗത്തില്‍ ആശയവിനിമയം നടത്താനും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്താനുമാകുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post