ജറുസലേം: പലസ്തീന് 10 ലക്ഷം കോവിഡ് വാക്സിന് ഡോസുകള്‍ ഉടന്‍ കൈമാറുമെന്ന് ഇസ്രയേല്‍. യുഎന്‍ ധാരണപ്രകാരം പലസ്തീന് വാക്സീന് ലഭിക്കുമ്പോള്‍ ഇസ്രയേല്‍ നല്കിയ ഡോസ് തിരികെ നല്‍കണമെന്ന വ്യവസ്ഥയിലാണ് വാസ്കീന്‍ കൈമാറുന്നത്. ഇസ്രയേലിന്റെ കൈവശമുള്ള കാലാവധി അവസാനിക്കാറായ ഫൈസര്‍ വാക്സീനാണ് ഫലസ്തീന് നല്‍കുക.
ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ നെഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിലുള്ള ഇസ്രയേലിലെ പുതിയ സര്‍ക്കാരാണ് പലസ്തീന് വാക്സിന് നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഇസ്രയേലിന്റെ കൈവശമുള്ള കാലാവധി അവസാനിക്കാറായ ഫൈസര്‍ വാക്സിനാണ് ഉടന്‍ കൈമാറുക. അതേ സമയം ഇത് സംബന്ധിച്ച് ഫലസ്തീന് അധികൃതരില്‍ നിന്ന് പ്രതികരണം ലഭിച്ചിട്ടില്ല.
ലോകത്ത് ഏറ്റവും വിജയകരമായി വാക്സിനേഷന് പദ്ധതി നടപ്പാക്കിയത് ഇസ്രയേലാണ്. അവിടെ സ്കൂളുകളും ബിസിനസ് പ്രവര്‍ത്തനങ്ങളും സാധാരണ രീതിയിലാണിപ്പോള്‍. മാസ് ധരിക്കണമെന്ന നിബന്ധനയും ഈ ആഴ്ചയോടെ നീക്കം ചെയ്തു.
Discussion about this post