പാലക്കാട്: കോവിഡ് മഹാമാരിക്കാലത്ത് ആ പഴയ വീര സാഹസിക കഥകള്‍ പറഞ്ഞിരിക്കുകയാണോ രണ്ട് പേരും. പ്രായം 70 കഴിഞ്ഞില്ലേ, ഇപ്പോഴും കോളേജ് കാലത്തെ അടിപിടികളാണോ ചര്‍ച്ച ചെയ്യുന്നത് എന്ന ചോദ്യവുമായി ബി.ജെ.പി നേതാവ് സന്ദീപ്. ജി. വാര്യര്‍ രംഗത്ത്. കെ.പി.സി.അധ്യക്ഷന്‍ കെ.സുധാകരന്റേയും മുഖ്യമന്ത്രിയുടേയും വീരസാഹസിക കഥകളെ ബ്രണ്ണന്‍ തള്ളലുകള്‍ എന്നാണ് സന്ദീപ് ജി.വാര്യര്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
കോവിഡ് വ്യാപനവും തുടര്‍ന്നുള്ള ലോക്ഡൗണിലും ജനങ്ങള്‍ വിഷമസന്ധിയിലായിരിക്കുമ്പോള് സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയും പ്രതിപക്ഷ പാര്‍ട്ടി നേതാവിനും പറയാന്‍ പറ്റിയ വിഷയമാണോ ഈ വീരസാഹസിക കഥ എന്നും അദ്ദേഹം ചോദിക്കുന്നു. ഇതുമായി താരതമ്യപ്പെടുത്തി ഒരു വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
Discussion about this post