മലപ്പുറം: ജില്ലയിലെ കുറ്റിപ്പുറത്ത് ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. നാഗപ്പറമ്പ് വെള്ളാറമ്പ് സ്വദേശി തിരുവാകളത്തില്‍ കുഞ്ഞിപ്പാത്തുമ്മ എന്ന 62 കാരിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വര്‍ഷങ്ങളായി ഇവര്‍ വീട്ടില്‍ ഒറ്റയ്ക്കാണ് താമസം. ഇന്ന് രാവിലെ ഇവരെ പുറത്ത് കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ അന്വേഷണത്തിലാണ് വീടിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്.
ശരീരത്തില്‍ നിന്ന് രക്തം വാര്‍ന്നിട്ടുണ്ട്. വാതിലുകള്‍ തുറന്ന നിലയിലായിരുന്നു. തലക്ക് അടിയേറ്റ് കൊല്ലപ്പെട്ടതെന്നാണ് സൂചന.
സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
Discussion about this post