പാകിസ്ഥാന് സ്വദേശിയായ ഫൈസല്‍ എന്ന എന്‍ജിനീയറാണ് ഇതിനുപിന്നിലെന്ന് സംശയിക്കുന്നു.എക്.ക്യു.എല്‍ ഇന്ജക്ഷന് എന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഇയാള്‍ വെബ്സൈറ്റ് ഹാക്ക് ചെയ്തിരിക്കുന്നത്. സുരക്ഷ ഒരു മിഥ്യ മാത്രമാണെന്നും വെബ്സൈറ്റില്‍ കുറിച്ചിട്ടുണ്ട്.
പാക് സൈബര്‍ അറ്റാക്കേഴ്സ് എന്ന സംഘത്തിലെ അംഗമാണ് താനെന്നും ഇയാളുടെ ഫേസ് ബുക്ക് പേജില്‍ പറയുന്നുണ്ട്. 2009 മുതല്‍ സൈബര്‍ സുരക്ഷാ വീഴ്ചകള്‍ കണ്ടത്തി വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്യുകയാണ് ഇയാളുടെ ഹോബിയെന്നും ഇയാളുടെ പ്രൊഫൈല്‍ വ്യക്തമാക്കുന്നുണ്ട്.
ഇയാളുടെ സ്വകാര്യ വെബ്സൈറ്റ് ബ്രിട്ടണിലുള്ള വിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Discussion about this post