മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലിനെ പ്രശംസിച്ച് അനി ഐ.വി ശശി. ഐ. വി ശശി -സീമ ദമ്പതികളുടെ മകന് എന്ന മേല്‍വിലാസത്തില്‍ നിന്ന് സിനിമാപ്രേമികള്‍ക്ക് പ്രതീക്ഷ നല്കുന്ന സംവിധായകനായി മാറിയിരിക്കുകയാണ് അനി ഐ.വി ശശി. ലോകസിനിമയ്ക്ക് മുന്നില്‍ മലയാളത്തിന്റെ അഭിമാനമായേക്കാവുന്ന ’മരക്കാര്‍ അറബിക്കടലിന്റെ സിംഹം” എന്ന പ്രിയദര്ശന് ചിത്രത്തിന്റെ സഹ തിരക്കഥാകൃത്തും സംവിധായകനുമാണ് അനി.
ഇപ്പോൾ പ്രണവ് മോഹൻലാലുമായുള്ള അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് അനി.
മരക്കാറിലാണ് പ്രണവിനൊപ്പം ആദ്യം. ശരിക്കും അതൊരു അഭിമാന നിമിഷം തന്നെയായിരുന്നു. നമ്മുടെ സംവിധായകര്‍ അയാളെ ഇതുവരെയും പൂര്‍ണമായും ഉപയോഗിച്ചിട്ടില്ല എന്ന അഭിപ്രായമാണ് എനിക്കുള്ളത്. ഒരു പ്രത്യേക സീനിലെ പ്രണവിന്റെ പ്രകടനം ലാല്‍ സാറിന്റെയും സുചിയാന്റിയുടെയും (സുചിത്ര മോഹന്‍ലാല്‍ ) കണ്ണ് നനയ്ക്കുന്നത് ഞങ്ങള്‍ കണ്ടതാണ്. പ്രണവ് മോഹന്‍ലാലിന്റെ അഭിനയ മികവ് സിനിമാലോകം കാണാനിരിക്കുന്നതേയുള്ളൂ. അനി പറയുന്നു.
Discussion about this post