കണ്ണൂര്‍: കണ്ണൂരില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് മതപഠനം നടത്തിയ മദ്രസ അദ്ധ്യാപകനെതിരെ കേസെടുത്തു. മദ്രസാ അധ്യാപകന് എ പി ഇബ്രാഹിമിന് എതിരെയാണ് കേസെടുത്തത്.
കണ്ണൂര്‍ തളിപ്പറമ്പിലെ കരിമ്പം സര് സയിദ് കോളജ് റോഡിലെ ഹിദായത്തുള്‍ ഇസ്ലാം മദ്രസയിലാണ് സംഭവം നടന്നത്.
പത്തോളം കുട്ടികളെ മദ്രസയിലേക്ക് എത്തിച്ച ശേഷമാണ് ക്ലാസ് നടത്തിയത്. തളിപ്പറമ്പ് പൊലീസ് എത്തി ക്ലാസ് നിര്‍ത്തിച്ച് കുട്ടികളെ തിരിച്ചയ്ക്കുകയായിരുന്നു. അദ്ധ്യാപകന് എതിരെ പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Discussion about this post