തിരുവനന്തപുരം: കേന്ദ്രം നല്കുന്ന ഭക്ഷ്യ ധാന്യങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കാതെ പുഴുവരിച്ച പോകുന്നു എന്ന റിപ്പോര്‍ട്ട് പങ്കുവെച്ച് പിണറായി സര്‍ക്കാരിനെ വിമര്‍ശനവുമായി ബിജെപി നേതാവും നടനുമായ കൃഷ്ണകുമാര്‍. സംസ്ഥാനം ഇത് വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താതെ കൃത്രിമ ക്ഷാമം ഉണ്ടാകുന്നതായും അദ്ദേഹം പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം കാണാം:
ഇന്നത്തെ മനോരമയിലെ ഈ വാര്‍ത്ത വായിച്ചപ്പോള്‍ ഇങ്ങനെ ഒരു പോസ്റ്റ് എഴുത്തണമെന്ന് തോന്നി. നമ്മുടെ രാജ്യത്തു ഒന്നിനും കുറവില്ല. എല്ലാം ധാരാളമാണ്, എന്നാല്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി കൃത്രിമ ക്ഷാമങ്ങള്‍ ഉണ്ടാക്കി ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുക എന്നത് ഒരു പതിവായിരിക്കുന്നു. കേന്ദ്രത്തിന്റെ പദ്ധതികള്‍ റീപ്പാക്ക് ചെയ്തു സംസ്ഥാനത്തിന്റെ ഒരു സ്റ്റിക്കര്‍ ഒട്ടിച്ചിറക്കുന്ന ഒരു ‘സ്റ്റിക്കര്‍ ഗവണ്മെന്റ്’ മാത്രമാണിവിടെ ഉള്ളത്.
ഇങ്ങനെ ഒക്കെ ആണെങ്കിലും കഴിഞ്ഞ ഓഗസ്റ്റില്‍ ലഭിച്ച ഈ 6 ലക്ഷം കിലോയോളം വരുന്ന ധാന്യങ്ങള്‍ ജനങ്ങളില്‍ എത്തിയിരുനെങ്കില്‍ ഇത്രയും വിഷമം തോന്നില്ല. ഈ മഹാമാരിയുടെ കാലത്തു ജനങ്ങള്‍ വളരെ ബുദ്ധിമുട്ടുന്ന ഈ നേരെത്തെങ്കിലും ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയം ഒഴിവാക്കി ജനങ്ങളുടെ നന്മക്കായി പ്രവര്‍ത്തിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
https://www.facebook.com/actorkkofficial/posts/4132520426862074
Discussion about this post