ഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള സമയം കേന്ദ്രസര്‍ക്കാര്‍ മാര്‍ച്ച് 31 നീട്ടിനല്‍കിയിരുന്നു. പിന്നീടിത് ജൂണ്‍ 30 വരെ നീട്ടി. എന്നാൽ ഇനി നീട്ടിയ സമയം അവസാനിക്കാന്‍ ഒമ്പതു നാള് മാത്രമാണുള്ളത്.
പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിച്ചില്ലെങ്കിലോ?
10,000 രൂപ പിഴയടക്കണം. കൂടാതെ പാന്‍ കാര്‍ഡ് പ്രവര്‍ത്തന രഹിതമാകുകയും ചെയ്യും. 2021-ലെ ധനകാര്യ ബില്ലിന്റെ ഭേദഗതിയിലാണ് 1961-ലെ ആദായ നികുതി നിയമത്തില്‍ പുതിയ വിഭാഗം (സെഷന് 234എച്ച്) കൂട്ടിച്ചേര്‍ത്തത്.
പാന്‍ കാര്‍ഡ് പ്രവര്‍ത്തന രഹിതമായാല്‍ വ്യക്തിക്ക് സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ കഴിയില്ല. കൂടാതെ നിര്‍ണായകമായ പല ഇടപാടുകള്‍ക്കും ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും അത്യന്താപേക്ഷിതവും. ആദായ നികുതി റിേട്ടണ്‍ ഫയലിങ്, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍, പാചക വാതക സബ്സിഡി, സ്കോളര്‍ഷിപ്പുകള്‍, പെന്ഷന് തുടങ്ങിയവക്ക് ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ആവശ്യമായി വരും. പാന്‍ കാര്‍ഡ് പ്രവര്‍ത്തന രഹിതമാകുന്നതോടെ ഇവയെല്ലാം ലഭിക്കാതെയാകും.
എങ്ങനെ ബന്ധിപ്പിക്കം?
പാനും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കാന്‍ നിരവധി വഴികളുണ്ട്.
1. 567678 അല്ലെങ്കില്‍ 56161 എന്നീ നമ്പറുകളിലേക്ക് എസ്.എം.എസ് അയച്ച് ആധാര്‍ പാനുമായി ബന്ധിപ്പിക്കാം.
2. ഇ ഫയലിങ് വെബ്സൈറ്റിലൂടെ ഈ സേവനം ലഭ്യമാകും.
3. പാന്‍ സര്‍വിസ് സെന്ററിലെത്തി നേരിട്ട് അപേക്ഷ ഫോം പൂരിപ്പിച്ച് നല്കി ആധാറുമായി ബന്ധിപ്പിക്കാം.
പാന്‍ -ആധാര്‍ ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് എങ്ങനെ അറിയാം?
1. ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വൈബ്സൈറ്റായ www.incometax.gov.in-ല്‍ പ്രവേശിക്കുക
2. ഹോം പേജില്‍ Quick links വിഭാഗത്തില്‍ ‘ലിങ്ക് ആധാര്‍’ എന്ന മെനു ഉണ്ടായിരിക്കും
3. ലിങ്ക് ആധാര്‍ മെനുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ‘Know About your Aadhaar PAN linking Status’ എന്ന മെനു പ്രത്യക്ഷപ്പെടും
4. അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പുതിയ വിന്‍ഡോ ഓപ്പണായി വരും. അവിടെ നിങ്ങളുടെ ആധാര്‍ കാര്‍ഡിന്റെയും പാന്‍ കാര്‍ഡിന്റെയും വിവരങ്ങള്‍ നല്‍കണം
5. വിവരങ്ങള്‍ നല്‍കിയതിന് ശേഷം ‘View Link Aadhaar Status’ എന്ന മെനുവില്‍ ക്ലിക്ക് ചെയ്യണം
6. ഇപ്പോള്‍ ആധാര്‍ -പാന്‍ സ്റ്റാറ്റസ് ലഭ്യമാകും.
Discussion about this post