ലാഹോര്‍: സ്ത്രീകളുടെ മോശം വസ്ത്രധാരണ രീതികളാണ് പാകിസ്ഥാനില്‍ വര്‍ദ്ധിച്ചു വരുന്ന സ്ത്രീപീഡനങ്ങള്‍ക്കു കാരണമെന്ന് പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. ഇത് രണ്ടാമത്തെ തവണയാണ് ഇമ്രാന് ഖാന് ഇത്തരമൊരു അഭിപ്രായം പറയുന്നത്. പാകിസ്ഥാനില്‍ ഇത് വന്‍ പ്രതിഷേധത്തിനും വഴിവച്ചിരുന്നു.
ഒരു സ്ത്രീ വളരെ കുറച്ച് വസ്ത്രങ്ങള്‍ മാത്രമാണ് ധരിക്കുന്നതെങ്കില്‍ അത് ഉറപ്പായും പുരുഷനില്‍ സ്വാധീനം ചെലുത്തുമെന്നും അങ്ങനെ അല്ലെങ്കില്‍ അയാള്‍ ഒരു യന്ത്രമനുഷ്യന് ആയിരിക്കണം എന്നുമാണ് ഒരുസ്വകാര്യ ടെലിവിഷന്‍ പരിപാടിയില്‍ നല്കിയ അഭിമുഖത്തില്‍ ഇമ്രാന് പറഞ്ഞത്.
ഏതാനും നാളുകള്‍ക്ക് മുമ്പ് നല്കിയ മറ്റൊരു അഭിമുഖത്തില്‍ പുരുഷന്മാരില് സ്ത്രീകളെകുറിച്ച് ദുഷിച്ച ചിന്തകള്‍ ഉണ്ടാകാതെ ഇരിക്കുന്നതിനു വേണ്ടിയാണ് പര്‍ദ്ദ പോലുള്ള വസ്ത്രധാരണരീതികള്‍ പ്രചാരത്തിലുള്ളതെന്ന് ഇമ്രാന് പറഞ്ഞിരുന്നു. പാകിസ്ഥാനിലും അന്താരാഷ്ട്ര തലത്തിലുമുള്ള നിരവധി സ്ത്രീ അനുകൂല സംഘടനകള്‍ അന്ന് ഇതിനെതിരെ പ്രതിഷേധിച്ചിരുന്നു.
Discussion about this post