ലഖ്നൗ: ആള്‍മാറാട്ടം നടത്തി യുവതിയെ വിവാഹം ചെയ്ത് മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചയാള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഗുഡാംബയിലാണ് സംഭവം. കാണ്‍പൂര്‍ സ്വദേശി ഇമ്രാന് ഖാനാണ് പൊലീസ് പിടിയിലായത്.
കാണ്‍പൂര്‍ സ്വദേശിയായ ഇയാള്‍ സഞ്ജയ് ചൗഹാന് എന്ന പേരിലാണ് യുവതിയുമായി പരിചയം സ്ഥാപിക്കുന്നത്. വിവാഹമോചിതയായ യുവതിക്ക് പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഇമ്രാന്, ഇസ്ലാം മതത്തിലേക്ക് തന്നെ മതപരിവര്‍ത്തനം നടത്താന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് യുവതി ആരോപിച്ചു. വഴങ്ങാതെ വന്നപ്പോള്‍ യുവതിയുടെ ആദ്യ വിവാഹത്തിലുണ്ടായ പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാല്‍സംഗം ചെയ്തു.
യുവതിയുടെ പരാതിയില്‍ 35-കാരനായ ഇമ്രാന് ഖാനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്ന് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും വോട്ടര്‍ ഐഡികളും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.
Discussion about this post